
ഓരോ മഴക്കാലത്തും കേരളം ആശങ്കയോടെ ഉറ്റുന്നോക്കുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഓരോ മഴക്കാലത്തും മുല്ലപ്പെരിയാറിന്‍റെ ബലക്ഷയത്തെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍, സുപ്രീംകോടതിയില്‍ കേസുകള്‍ക്ക് മേലെ കേസുകളുമായി തൊടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് മുല്ലപ്പെരിയാറിന്‍റെ നില്‍പ്പ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കാറുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച വെർച്വൽ അണക്കെട്ടുകൾ തകരുന്ന വീഡിയോകള്‍ പോലും അത്യന്തം ഭീതിയോടെ മാത്രമേ കാണാനാകൂ.
താരതമ്യേന ചെറിയ അണക്കെട്ട് ആണെങ്കിൽ കൂടിയും അത് തകർന്നാൽ ഉണ്ടാകുന്ന വിപത്ത് സങ്കൽപ്പങ്ങൾക്കും അപ്പുറമാണ്. സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡിംഗ് വീഡിയോ ആ തീവ്രത എത്രമാത്രം വലുതായിരിക്കുമെന്ന് കാണിച്ചു തരികയാണ് ഇപ്പോൾ. വെള്ളം സുനാമി പോലെ കുതിച്ചുയർന്ന് ആർത്തലച്ച്, കടന്ന് വരുന്ന വഴിയിലുള്ള എല്ലാ വസ്തുക്കളെയും ഒഴുക്കിക്കൊണ്ട് പോകുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്. ബ്രസീലിലെ ഒരു ചെറിയ അണക്കെട്ട് തകർന്നപ്പോഴുണ്ടായ ദുരന്തത്തിന്‍റെ യഥാര്‍ത്ഥ ദൃശ്യങ്ങളാണ് ഇത്. ഡിസ്കവർ ഔർ നേച്ചർ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചെറു വീഡിയോ ഇതിനോടകം 5 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വലിയ അണക്കെട്ടുകളുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചുകൊണ്ടാണ് ഈ വീഡിയോ പോസറ്റ് ചെയ്തിരിക്കുന്നത്.
ഹോസ്റ്റല്‍ ഭക്ഷണത്തിൽ പുഴു; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സർവ്വകലാശാല വിദ്യാര്‍ത്ഥിനികള്‍
തെരുവില്‍ കിടന്നുറങ്ങുന്നയാളിന്‍റെ പുതപ്പിനുള്ളില്‍ നിന്നും ഓടിപ്പോകുന്ന എലിക്കൂട്ടം! വീഡിയോ വൈറൽ !
പലപ്പോഴും വലിയ അണക്കെട്ടുകൾ നിർമ്മിക്കപ്പെടുമ്പോൾ, ഗ്രാമങ്ങളും എന്തിന് വലിയ നഗരങ്ങള്‍ പോലും മുഴുവനായും വെള്ളത്തിനടിയിൽ മുങ്ങിയേക്കാമെന്നാണ് അടികുറിപ്പിൽ പറയുന്നത്. ഇതിനുള്ള ഏറ്റവും പ്രശസ്തമായ ഉദാഹരണം ചൈനയിലെ ഷി ചെങ് നഗരമാണന്നും ഇത് ക്വിയാൻഡോ തടാക അണക്കെട്ടിന്‍റെ നിർമ്മാണം കാരണം വെള്ളത്തിനടിയിലാണന്നും കുറിപ്പിൽ പറയുന്നു. വലിയ അണക്കെട്ടുകൾ തടഞ്ഞുനിർത്തുന്ന വെള്ളത്തിന്‍റെ അളവ് വളരെ വലുതായിരിക്കും. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹൂവർ അണക്കെട്ടിന് 9 ട്രില്യൺ ഗാലൻ (34 ബില്യൺ ക്യുബിക് മീറ്റർ) വെള്ളം തടഞ്ഞുനിർത്താൻ കഴിയുമെന്നാണ് കുറിപ്പ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ഹിമാചൽ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഭക്രാനംഗൽ അണക്കെട്ടാണ്. 225 മീറ്റർ ഉയരമുള്ള ഈ അണക്കെട്ട് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ട് കൂടിയാണ്.
സ്വിഗ്ഗി ഷര്‍ട്ടും സൊമാറ്റോ ബാഗും; പേരുകളില്‍ എന്തിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ !