വിവാഹവേദിയിൽ തമ്മിൽത്തല്ലി വരനും വധുവും, പിടിച്ച് മാറ്റാൻ പണിപ്പെട്ട് ബന്ധുക്കൾ

Published : Apr 21, 2023, 05:44 PM IST
വിവാഹവേദിയിൽ തമ്മിൽത്തല്ലി വരനും വധുവും, പിടിച്ച് മാറ്റാൻ പണിപ്പെട്ട് ബന്ധുക്കൾ

Synopsis

സകല നിയന്ത്രണവും നഷ്ടമായ വരൻ വധുവിന്റെ രണ്ട് കവിളിലും മാറി മാറി അടിയ്ക്കുന്നു. വിട്ടു കൊടുക്കാൻ വധുവും തയ്യാറായിരുന്നില്ല. അവൾ അയാളെ പിടിച്ച് തള്ളി നിലത്തിടുന്നു. നിലത്തു നിന്ന് എഴുന്നേറ്റ് വന്ന വരൻ വധുവിനെ തള്ളി നിലത്തിടുന്നു.

വിവാഹദിനം ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും ദിനമായി കൊണ്ടാടാനാണ് പൊതുവിൽ എല്ലാവരും ആഗ്രഹിക്കാറ്. അങ്ങനെ അല്ലാത്ത ചുരുക്കം ചില വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും സമീപകാലങ്ങളിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്ത് വന്നിരുന്നു. 

അതിന് സമാനമായി മറ്റൊരു വിവാഹഘോഷത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ്. വിവാഹവേദിയിൽ വെച്ച് പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവുമാണ് ഈ വീഡിയോയിൽ. ഇത് എവിടെ നടന്ന വിവാഹമാണ് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം പറയുന്നില്ലെങ്കിലും @gharkekalesh എന്ന ട്വിറ്റർ അക്കൗണ്ട് ഹോൾഡർ ആണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നേരത്തെ തന്നെ വൈറലായ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്.

വിവാഹവേദിയിൽ ഭാര്യയും ഭർത്താവും തമ്മിൽ കയ്യാങ്കളി എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡോയോയ്ക്ക് 27 സെക്കന്റുകൾ മാത്രമാണ് ദൈർഘ്യം. വരൻ ചടങ്ങുകൾക്കിടയിൽ വധുവിന്റെ വായിൽ അൽപ്പം മധുരം വച്ചു നൽകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മധുരം വരന്റെ കൈയിൽ നിന്നും സ്വീകരിക്കാൻ മടിച്ച് വധു തല പിന്നോട്ട് വലിക്കുന്നു. അത് ഇഷ്ടപ്പെടാതെ വന്ന വരൻ വധുവിന്റെ വായിൽ ബലം പ്രയോഗിച്ച് മധുരം വെക്കാൻ ശ്രമിക്കുന്നു. ഇതോടെ ദേഷ്യം കയറിയ വധു വരന്റെ കൈ തട്ടി മാറ്റുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നു. 

ഇതോടെ സകല നിയന്ത്രണവും നഷ്ടമായ വരൻ വധുവിന്റെ രണ്ട് കവിളിലും മാറി മാറി അടിയ്ക്കുന്നു. വിട്ടു കൊടുക്കാൻ വധുവും തയ്യാറായിരുന്നില്ല. അവൾ അയാളെ പിടിച്ച് തള്ളി നിലത്തിടുന്നു. നിലത്തു നിന്ന് എഴുന്നേറ്റ് വന്ന വരൻ വധുവിനെ തള്ളി നിലത്തിടുന്നു. ഇതിനിടയിൽ ബന്ധുക്കൾ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പൊതിരെ തല്ലുകയാണ് ഇരുവരും. ഏതായാലും ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

മുമ്പ്, ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നടന്ന ഒരു വിവാഹത്തിൽ, വരന്റെ ബന്ധുക്കൾക്ക് പനീർ കഴിക്കാൻ കിട്ടാതെ വന്നതിന്റെ പേരിലും സമാനമായ രീതയിൽ വരന്റെയും വധുവിന്റെ ബന്ധുക്കൾ ചേരി തിരിഞ്ഞ് പരസ്പരം തല്ലിയത് വലിയ വാർത്തയായിരുന്നു.

PREV
click me!

Recommended Stories

അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ
‌ഞെട്ടിക്കുന്ന വീഡിയോ; വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു കളഞ്ഞ് അമ്മ, ശ്വാസം മുട്ടി കുട്ടി