അമ്മയെ പറ്റിക്കാന്‍ ശ്രമം നടത്തി ഹിമപ്പുലിക്കുട്ടി; പിന്നീട് സംഭവിച്ചത്, വൈറല്‍ വീഡിയോ !

Published : Apr 21, 2023, 04:03 PM ISTUpdated : Apr 21, 2023, 04:08 PM IST
അമ്മയെ പറ്റിക്കാന്‍ ശ്രമം നടത്തി ഹിമപ്പുലിക്കുട്ടി; പിന്നീട് സംഭവിച്ചത്, വൈറല്‍ വീഡിയോ !

Synopsis

രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ 36 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായെത്തി. 


കുടുംബ ബന്ധങ്ങളില്‍, പ്രത്യേകിച്ചും അമ്മയും മക്കളുടെയും കാര്യത്തില്‍ മനുഷ്യരെ പോലെയാണ് മൃഗങ്ങളും,  ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ നമ്മള്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. മൃഗശാലാ സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന ചിമ്പാന്‍സി കുഞ്ഞിനെ വടി കൊണ്ട് തല്ലുന്ന അമ്മ ചിമ്പാന്‍സിയുടെ വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഒരു മൃഗശാലയില്‍ വച്ച് ഒരു ഹിമപ്പുലിക്കുട്ടി തന്‍റെ അമ്മയെ പറ്റിക്കാന്‍ നോക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇന്ന് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

Nature is Amazing എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്  " കുഞ്ഞു വേട്ടക്കാരൻ തന്‍റെ മേൽ നുഴഞ്ഞുകയറാൻ ശ്രമിക്കുമ്പോൾ അമ്മ ഹിമപ്പുലി പേടി അഭിനയിക്കുന്നു' എന്ന കുറിപ്പോടെ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ 36 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായെത്തി. ഒരു  മൃഗശാലയില്‍ നിന്നുള്ള വീഡിയോയില്‍ കുഞ്ഞ് ഹിമപ്പുലി ഒരു ചെറിയ കരിങ്കിലിന് പുറകില്‍ പതുങ്ങിയിരിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ചുറ്റും സൂക്ഷ്മമായി വീക്ഷിക്കുന്ന കുഞ്ഞ് തന്‍റെ അമ്മയെ കണ്ടെത്തുന്നു. പതുങ്ങി പതുങ്ങി അമ്മയുടെ അടുത്തേക്ക് ചെല്ലുന്നതിനിടെ അമ്മപ്പുലി കുഞ്ഞിനടുത്തേക്ക് വരുന്നു. എന്നാല്‍ അമ്മയെ കണ്ട് കുഞ്ഞ് ചാടാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് ഒരു റബ്ബര്‍ പന്ത് പോലെ അമ്മ ഉയര്‍ന്നു ചാടി കുഞ്ഞിനെയും കടന്ന് പോകുന്നു. 

 

ഓർഗാനിക് റസ്റ്റോറന്‍റ് ഉദ്ഘാടനത്തിന് വിശിഷ്ടാതിഥി പശുക്കിടാവ് !

പൂച്ചകളെന്നും പൂച്ചകളാണ് അവയുടെ വലിപ്പം ഒരു പ്രശ്നമല്ലെന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. എന്‍റെ കുഞ്ഞ് വേട്ടക്കാരനുമായി ഞാനിത് പരീക്ഷിക്കുമെന്ന് മറ്റൊരാള്‍ എഴുതി. അമ്മ അഭിനയിക്കുകയല്ല. മറിച്ച് അതിന്‍റെ ചാട്ടം ഒരു പ്രതിഫലനമാണെന്നായിരുന്നു മൂന്നമത്തെയാള്‍ എഴുതിയത്.

'നന്നായി ചുംബിക്കണം'; നാക്കിന് താഴത്തെ ടിഷ്യു നീക്കം ചെയ്ത് യുവതി
 

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ