എരുമയായാലും മനുഷ്യനായാലും അമ്മ അമ്മതന്നെ; പേടിച്ചോടി സിംഹക്കൂട്ടം, വീഡിയോ 

Published : Apr 21, 2025, 07:47 PM IST
എരുമയായാലും മനുഷ്യനായാലും അമ്മ അമ്മതന്നെ; പേടിച്ചോടി സിംഹക്കൂട്ടം, വീഡിയോ 

Synopsis

വീഡിയോയിൽ, പെൺ സിംഹം തന്റെ കുഞ്ഞുങ്ങളുമായി വേട്ടക്കിറങ്ങിയിരിക്കുന്നത് കാണാം. ഒരു ചെറിയ സിംഹം എരുമക്കുട്ടിയെ പിടികൂടിയതോടെ എരുമക്കൂട്ടം ആദ്യം ഓടിപ്പോവുകയാണ്.

കാട്ടിലെ ഏറ്റവും അപകടകാരിയായ മൃ​ഗങ്ങളിൽ ഒന്നാണ് സിംഹം. തങ്ങളേക്കാൾ വലിയ മൃഗങ്ങളേയും ഇവ വേട്ടയാടും. അവയുടെ പിടിയിൽ നിന്നും രക്ഷപ്പെടുക എന്നാൽ കുറച്ച് പ്രയാസം തന്നെയാണ്. എന്നാൽ, ചിലപ്പോൾ ഈ സിംഹങ്ങൾക്കും പരാജയം സമ്മതിച്ച് ഓടിപ്പോകേണ്ടി വന്നേക്കാം. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

അതിൽ ഒരു സിംഹവും കുഞ്ഞുങ്ങളും കൂടി പോകുന്നത് കാണാം. അപ്പോഴാണ് ഒരു എരുമക്കുട്ടിയെ സിംഹത്തിൽ ഒരെണ്ണം കണ്ടത്. ഉടനെ തന്നെ അത് എരുമക്കുട്ടിക്ക് നേരെ പാഞ്ഞു. എന്നാൽ, അമ്മ എരുമയുടെ കണ്ണിൽ ഇത് പെട്ടിരുന്നു. അത് ഉടനെ തന്നെ സിംഹങ്ങൾക്ക് നേരെ തിരിയുകയും തന്റെ കൊമ്പുകൾ കൊണ്ട് അതിനെ നേരിടുകയും ചെയ്യുകയായിരുന്നു. 

ഡാനിഷ് കോഷൽ എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. കെനിയയിലെ റോംഗായിയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയുന്നത്. അതിവേ​ഗത്തിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സിംഹങ്ങൾ എരുമക്കുട്ടിയെ അക്രമിക്കാൻ എത്തി. എന്നാൽ, അമ്മ എരുമയ്ക്ക് പരാജയം സമ്മതിക്കാൻ പ്രയാസമായിരുന്നു. അതിനെ സഹായിക്കാൻ മറ്റ് എരുമകളും എത്തി എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. 

വീഡിയോയിൽ, പെൺ സിംഹം തന്റെ കുഞ്ഞുങ്ങളുമായി വേട്ടക്കിറങ്ങിയിരിക്കുന്നത് കാണാം. ഒരു ചെറിയ സിംഹം എരുമക്കുട്ടിയെ പിടികൂടിയതോടെ എരുമക്കൂട്ടം ആദ്യം ഓടിപ്പോവുകയാണ്. എന്നാൽ അമ്മയെരുമ തിരികെ വന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റ് സിംഹങ്ങൾ എരുമയെ ഓടിക്കാൻ തുടങ്ങുന്നതും കാണാം. പക്ഷേ അമ്മ എരുമ സിംഹങ്ങളെ ആക്രമിക തന്നെയാണ്. കൊമ്പുകൾ ഉപയോഗിച്ച് അവൾ അവയെ തുരത്താൻ ശ്രമിക്കുന്നതും കാണാം. 

അവസാനം എല്ലാ എരുമകളും കൂടി വരികയും സിംഹങ്ങൾ ജീവനും കൊണ്ട് ഓടിപ്പോകുന്നതും കാണാം. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. 

സിസിടിവി ദൃശ്യങ്ങൾ വൈറൽ; അക്രമിക്കാനെത്തിയത് മൂന്നുപേർ, ഉടമയെ രക്ഷിക്കാൻ നായയുടെ പരാക്രമം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു