'കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു ​ഗയ്സ്'; ഫാമിലി പാക്ക് ഐസ്ക്രീം ഒറ്റയ്ക്ക് കഴിക്കുന്ന യുവാവ്; വൈറലായി വീഡിയോ

Published : May 28, 2026, 06:33 PM IST
viral video

Synopsis

കുട്ടിക്കാലത്ത് ഒരു ഫാമിലി പാക്ക് ഐസ്ക്രീം ഒറ്റയ്ക്ക് കഴിക്കണമെന്ന് ആഗ്രഹിച്ചു. മുതിർന്നശേഷം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ആ സ്വപ്നം നിറവേറ്റി. യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇന്ത്യയിൽ വളർന്ന പല മിഡിൽ ക്ലാസ് കുട്ടികൾക്കും ഒരുകാലത്ത് സന്തോഷം കിട്ടിയിരുന്നത് ചെറിയ ചെറിയ കാര്യങ്ങളിലൂടെയായിരിക്കും. അതൊരുപക്ഷേ ഏതെങ്കിലും ഒരു ബന്ധു വച്ചുനീട്ടുന്ന ചോക്ലേറ്റായിരിക്കാം. ഒരു പുതിയ ഡ്രസ്സോ ചെരിപ്പോ ഒരു കുഞ്ഞു യാത്രയോ ഒക്കെയാവാം. പല കുട്ടികൾക്കും ഒരു സ്കൂപ്പ് ഐസ്ക്രീം പോലും വലിയ ആഡംബരമായിരുന്ന കാലമുണ്ടായിട്ടുണ്ടാകും. ചെറുപ്പകാലത്ത് ഒരു ഫാമിലി പാക്ക് ഐസ്ക്രീം വാങ്ങിയാൽ അതിൽ നിന്നും ഒരു ചെറിയ പങ്കായിരിക്കും കിട്ടുന്നത്. എന്നാൽ, ആ ഫാമിലി പാക്ക് ഐസ്ക്രീം മുഴുവനും തനിച്ച് കഴിക്കണമെന്ന് ആ​ഗ്രഹിച്ച ഒരു കുട്ടിക്കാലം പലർക്കും ഉണ്ടായിരിക്കും. അതുപോലെ, ആ കുട്ടിക്കാലത്തെ ആ​ഗ്രഹം മുതിർന്നശേഷം സ്വന്തമായി അധ്വാനിച്ച് കാശുണ്ടാക്കി നിറവേറ്റിയിരിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

@rakeshbucketlistjourney എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, ഒരു ഫാമിലി പാക്ക് ഐസ്ക്രീം ആസ്വദിക്കുന്ന ഒരാളെയാണ് കാണിക്കുന്നത്. എന്നെങ്കിലും ഒരു ദിവസം ഒറ്റയ്ക്ക് ഒരു ഫുൾ ടബ്ബ് കഴിക്കുക എന്നത് തന്റെ ബാല്യകാല സ്വപ്നമായിരുന്നുവെന്ന് വീഡിയോയിൽ യുവാവ് പറയുന്നത് കാണാം. 'ഒരു ഫാമിലി പാക്ക് ഐസ്‌ക്രീം ഒറ്റയ്ക്ക് ഇരുന്ന് കഴിക്കണമെന്നത് ചെറുപ്പകാലത്തെ ഒരു സ്വപ്നമായിരുന്നു. ഇപ്പോൾ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതുകൊണ്ട് അതിന് സാധിക്കുന്നുണ്ട് ഗയ്സ്' എന്നാണ് യുവാവ് പറയുന്നത്.

 

 

'ഇതാണ് ഗയ്സ് ജീവിതം, സ്വന്തം കാശുകൊണ്ട് ഇഷ്ടമുള്ളത് വാങ്ങി കഴിക്കുക' എന്നും 'ചെറുപ്പത്തിൽ ഓരോ ചെറിയ പാത്രത്തിലായിരുന്നു തന്നിരുന്നത്. അപ്പോഴൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു, ഒരു ഫുൾ പാക്ക് ഒറ്റയ്ക്ക് കഴിക്കാൻ പറ്റിയാൽ എന്ത് രസമായിരിക്കുമെന്ന്! ഇന്ന് ആ സുഖം ഞാൻ അനുഭവിച്ചറിയുകയാണ്. സ്വന്തമായി സമ്പാദിച്ചു തുടങ്ങൂ ഗയ്സ്' എന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. എത്ര സിമ്പിളായ ആ​ഗ്രഹം, എത്ര വലിയ സന്തോഷം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

ആമസോണിൽ നിന്നും ജീവനക്കാരന്റെ അച്ഛന് ഒരു സ്പെഷ്യൽ സമ്മാനക്കിറ്റ്, തുറന്നുനോക്കുമ്പോഴുള്ള സന്തോഷം കണ്ടോ?
‘ഇത് കൊള്ളാം, എന്തുകൊണ്ട് നേരത്തെ കഴിച്ചില്ലാ…’; പിസ്സയും കൂൾ ഡ്രിങ്ക്സും ആസ്വദിക്കുന്ന മുത്തശ്ശി, ക്യൂട്ട് വീഡിയോയുമായി കൊച്ചുമകൾ