ആമസോണിൽ നിന്നും ജീവനക്കാരന്റെ അച്ഛന് ഒരു സ്പെഷ്യൽ സമ്മാനക്കിറ്റ്, തുറന്നുനോക്കുമ്പോഴുള്ള സന്തോഷം കണ്ടോ?

Published : May 28, 2026, 05:19 PM IST
viral video

Synopsis

ആമസോൺ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ അച്ഛന് കമ്പനി വക ജോയിനിംഗ് കിറ്റ്. അത് തുറന്നു നോക്കുന്ന അച്ഛന്‍റെ മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

നമ്മുടെ അച്ഛനമ്മമാർ നമുക്കുവേണ്ടി ഒരുപാട് ത്യാ​ഗങ്ങൾ സഹിച്ചിട്ടുണ്ടാകും. ചിലപ്പോൾ നാമുണ്ടാക്കുന്ന നേട്ടങ്ങൾ നമുക്ക് മാത്രമുള്ളതല്ല, പലതും അവരുടെ കൂടി സ്വപ്നങ്ങളായിരിക്കാം, അവർക്കു കൂടി അവകാശപ്പെട്ടതായിരിക്കാം. അതുപോലെ, ആമസോൺ ഒരു ജീവനക്കാരന്റെ അച്ഛന് അയച്ചുനൽകിയ ജോയിനിം​ഗ് കിറ്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. അത് തുറന്ന് അതിലുള്ള ഓരോ വസ്തുക്കളും കാണുമ്പോൾ അച്ഛന്റെ മുഖത്ത് വിരിയുന്ന സന്തോഷത്തിൽ നിന്നും തന്നെ ആ നിമിഷം അവർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് മനസിലാവും.

ആമസോൺ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശൈലേന്ദ്ര യാദവാണ് ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം, തന്റെ ഓഫർ ലെറ്റർ വായിക്കുന്ന അച്ഛന്റെ വീഡിയോ ശൈലേന്ദ്ര ഷെയർ ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ആമസോൺ ഈ കിറ്റ് അയച്ചുനൽകിയിരിക്കുന്നത്. താൻ വളരെ ചെറിയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത് എന്നും ഇത് തന്നെ സംബന്ധിച്ചും തന്റെ കുടുംബത്തെ സംബന്ധിച്ചും വലിയ അഭിമാനനിമിഷം തന്നെയാണ് എന്നാണ് ശൈലേന്ദ്ര പറയുന്നത്.

 

 

ഇത്തവണ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ആമസോണിൽ നിന്നും അച്ഛനായി വന്ന ജോയിനിം​ഗ് കിറ്റിലെ ഓരോന്നും അദ്ദേഹം എടുത്തുനോക്കുന്നത് കാണാം. ടീ-ഷർട്ട്, ഡാഡ് എന്നെഴുതിയിരിക്കുന്ന തൊപ്പി, ഒരു ചെടി, ഒരു പേന, ഒരു മഗ്ഗ്, ഒരു ചോക്ലേറ്റ് എന്നിവയാണ് ഈ കിറ്റിലുള്ളത്. 'ഏതൊരു വലിയ നേട്ടത്തിന് പിന്നിലും അതിൽ ആദ്യം വിശ്വസിച്ച ഒരാളുണ്ടാകും. നിങ്ങളുടെ മകന് ഓഫർ ലെറ്റർ ലഭിച്ചപ്പോഴുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങൾ കണ്ടു, അതുകൊണ്ടുതന്നെ നിങ്ങളെക്കൂടി അഭിനന്ദിക്കാതിരിക്കാൻ ഞങ്ങൾക്കായില്ല. അഭിനന്ദനങ്ങൾ! ഞങ്ങളുടെ ടീമിന്റെ ഭാഗമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന അത്രയും മികച്ചൊരു വ്യക്തിത്വത്തെ വാർത്തെടുക്കാൻ നിങ്ങളാണ് സഹായിച്ചത്. - ടീം ആമസോൺ' എന്നും ആമസോൺ കിറ്റിനൊപ്പം കുറിച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഏതൊരച്ഛനും ഇങ്ങനെയൊരു സമ്മാനവും അം​ഗീകാരവും അർഹിക്കുന്നുണ്ട് അല്ലേ?

PREV
Read more Articles on
click me!

Recommended Stories

‘ഇത് കൊള്ളാം, എന്തുകൊണ്ട് നേരത്തെ കഴിച്ചില്ലാ…’; പിസ്സയും കൂൾ ഡ്രിങ്ക്സും ആസ്വദിക്കുന്ന മുത്തശ്ശി, ക്യൂട്ട് വീഡിയോയുമായി കൊച്ചുമകൾ
രണ്ട് പാമ്പുകൾ, പെട്ടെന്നൊരെണ്ണം കയ്യിൽ കടിച്ചു; യുഎസ് ഹെൽത് സെക്രട്ടറിയുടെ വീഡിയോ വൈറൽ