കുട്ടിക്കാലമെന്നാൽ ഇതല്ലേ, നൊസ്റ്റുവടിപ്പിക്കുന്ന വീഡിയോ, വൈറൽ

Published : Aug 04, 2021, 04:26 PM IST
കുട്ടിക്കാലമെന്നാൽ ഇതല്ലേ, നൊസ്റ്റുവടിപ്പിക്കുന്ന വീഡിയോ, വൈറൽ

Synopsis

'ബാല്യമെന്ന സമ്മാനം ഒരു അനുഗ്രഹമാണ്! കുട്ടികൾ അവരുടെ ജീവിതം പൂർണ്ണമായി ജീവിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.' എന്നാണ് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

എല്ലാ മനുഷ്യര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട കാലം ഏതെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ സ്കൂളില്‍ പോയിരുന്ന കുട്ടിക്കാലം എന്നാവും ഉത്തരം. ഇവിടെയും അതുപോലെ ഒരു വീഡിയോ വൈറലാവുകയാണ്. ഒരു കുടയില്‍ ചേര്‍ന്ന് നിന്ന് പോകുന്ന ഒരുകൂട്ടം സ്കൂള്‍ കുട്ടികളാണ് വീഡിയോയില്‍. നേരത്തെ ഉള്ളതാണ് വീഡിയോ എങ്കിലും വീണ്ടും അത് വൈറലായിരിക്കുകയാണ്. എന്നാല്‍, ഇന്ന് കുട്ടികള്‍ക്ക് ഈ മഹാമാരി കാരണം സ്കൂളില്‍ പോകാനോ തങ്ങളുടെ കൂട്ടുകാരെ കാണാനോ കളിച്ചു ചിരിച്ച് നടക്കാനോ ഒന്നും കഴിയുന്നില്ല. ഈ വീഡിയോ കാണുമ്പോള്‍ അത്തരം ഒരു വേദന കാണുന്നവരിലുണ്ടാകും. 

കുല്‍മീത്ത് ബാവയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ബാല്യമെന്ന സമ്മാനം ഒരു അനുഗ്രഹമാണ്! കുട്ടികൾ അവരുടെ ജീവിതം പൂർണ്ണമായി ജീവിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.' എന്നാണ് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേരെയാണ് വീഡിയോ ആകര്‍ഷിച്ചത്. കുട്ടിക്കാലം മിസ് ചെയ്യുന്നുവെന്ന് നിരവധി പേര്‍ കമന്‍റിട്ടു. 

വീഡിയോ കാണാം. 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും