തുണിയലക്കുന്നത് സിമ്പിളല്ലേ: മനുഷ്യരെപ്പോലെ തന്നെ തുണിയലക്കുന്ന ചിമ്പാൻസി, വൈറലായി വീഡിയോ

Published : Oct 11, 2021, 11:06 AM IST
തുണിയലക്കുന്നത് സിമ്പിളല്ലേ: മനുഷ്യരെപ്പോലെ തന്നെ തുണിയലക്കുന്ന ചിമ്പാൻസി, വൈറലായി വീഡിയോ

Synopsis

സച്ചിന്‍ ശര്‍മ്മ എന്ന യൂസര്‍നെയിമില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി എത്തിയിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചിമ്പാന്‍സി(chimpanzee) വളരെ ബുദ്ധിയുള്ള മൃഗമാണ് എന്ന് പറയാറുണ്ട്. ഒരുപക്ഷേ, മനുഷ്യരെ പോലെ തന്നെ പെരുമാറാന്‍ ശ്രമിക്കുന്ന ഒരു മൃഗം കൂടിയാണ് ചിമ്പാന്‍സി. മനുഷ്യരെ അനുകരിക്കാനും അവ ബഹുമിടുക്കരാണ്. ഈ വീഡിയോയും (video) അത് തന്നെയാണ് തെളിയിക്കുന്നത്. മനുഷ്യരെ വളരെ എളുപ്പത്തില്‍ എങ്ങനെയാണ് ചിമ്പാന്‍സികള്‍ അനുകരിക്കുന്നത് എന്നത് ഈ വീഡിയോയില്‍ വ്യക്തമാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഈ വീഡിയോ വൈറലായി(viral) കഴിഞ്ഞു. 

വീഡിയോയില്‍ ഒരു ചിമ്പാന്‍സി തുണി അലക്കുകയാണ്. മനുഷ്യര്‍ ചെയ്യുന്നത് പോലെ തന്നെ ആദ്യം ആ മഞ്ഞ ടീഷര്‍ട്ടില്‍ വെള്ളമാക്കുന്നു. പിന്നീട് സോപ്പ് ഉപയോഗിച്ച് കൊണ്ട് അത് വൃത്തിയാക്കാന്‍ ശ്രമിക്കുന്നു. അതും പോരാഞ്ഞ് പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് അത് ഒന്നുകൂടി വൃത്തിയാക്കുകയാണ്. എങ്ങനെയാണോ മനുഷ്യര്‍ തുണിയലക്കുന്നത് അതുപോലെ തന്നെയാണ് ചിമ്പാന്‍സിയും തുണിയലക്കുന്നത്. 

സച്ചിന്‍ ശര്‍മ്മ എന്ന യൂസര്‍നെയിമില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി എത്തിയിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ അധികം പേരെ ഈ വീഡിയോ ആകര്‍ഷിച്ചു. നിരവധി പേര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

വീ‍ഡിയോ കാണാം: 

PREV
click me!

Recommended Stories

ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം
സമയം രാത്രി, ട്രെയിൻ നിർത്തിയത് രണ്ടേരണ്ട് മിനിറ്റ്, മകൾക്കുള്ള ഭക്ഷണപ്പൊതിയുമായി അച്ഛൻ; മനസ് നിറയ്ക്കും വീഡിയോ