സ്കൂട്ടറിൽ കുടുങ്ങി ഭീമാകാരനായ മൂർഖൻ, രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ വൈറൽ

Published : Nov 03, 2022, 02:50 PM IST
സ്കൂട്ടറിൽ കുടുങ്ങി ഭീമാകാരനായ മൂർഖൻ, രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ വൈറൽ

Synopsis

ഫ്രണ്ട് പാനലിനുള്ളിൽ പാമ്പ് എങ്ങനെ കയറിക്കൂടി എന്നത് വ്യക്തമല്ല. ഒടുവിൽ അദ്ദേഹം പാമ്പിനെ സ്കൂട്ടറിന് ഉള്ളിൽ നിന്നും രക്ഷപ്പെടുത്തി വാലില്‍ പിടിച്ച് അവിടെനിന്നും മാറ്റുന്നതും കാണാം.

ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ഒളിച്ചിരിക്കാൻ പാമ്പുകളോളം വിരുതുള്ള മറ്റൊരു ജീവി ഉണ്ടാകില്ല. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇടങ്ങളിൽ പോലും അതിവിദഗ്ധമായി ഇവ ഇഴഞ്ഞു കയറി പതിഞ്ഞിരിക്കും. വാഹനങ്ങൾക്കുള്ളിലും ചെരുപ്പുകൾക്കുള്ളിലും എന്തിനേറെ പറയുന്നു ഒരു ചെറിയ തുണിയുടെ മറവിൽ പോലും ഇവ ആരും അറിയാതെ മറഞ്ഞിരിക്കും. 

അതുകൊണ്ടുതന്നെ മിക്കപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും ഇവയുടെ ആക്രമണത്തിന് നമ്മൾ ഇരയാകുന്നത്. ഇത്തരത്തിൽ സമാനമായ ഒരു സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ഇവിടെ പാമ്പ് കയറിയിരുന്നത് സ്കൂട്ടറിനുള്ളിലാണ്. സ്കൂട്ടറിനുള്ളിൽ കുടുങ്ങിപ്പോയ പാമ്പിനെ ജീവനോടെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ഒരു പ്രകൃതി സംരക്ഷണ പ്രവർത്തകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. ഈ വീഡിയോയിൽ അദ്ദേഹം തന്റെ നഗ്നമായ കൈകൾ കൊണ്ടാണ് യാതൊരു ഭയവും ഇല്ലാതെ മൂർഖൻ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.

സ്കൂട്ടറിന്റെ ഫ്രണ്ട് പാനലിൽ കയറിയ പാമ്പിനെ ആണ് ഇദ്ദേഹം പിടികൂടാൻ ശ്രമിക്കുന്നത്. ഒരു സ്ക്രൂഡ്രൈവർ മാത്രം ഉപയോഗിച്ചാണ് അദ്ദേഹം പാനലിനുള്ളിൽ കുടുങ്ങിപ്പോയ പാമ്പിനെ രക്ഷപ്പെടുത്തുന്നത്. രക്ഷപ്പെടുത്തുന്നതിനിടയിൽ പലതവണ പാമ്പ് പത്തി വിടർത്തി മുൻപോട്ട് ആയുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും വകവയ്ക്കാതെ പാമ്പിനെ സ്കൂട്ടറിൽ നിന്ന് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഫ്രണ്ട് പാനലിനുള്ളിൽ പാമ്പ് എങ്ങനെ കയറിക്കൂടി എന്നത് വ്യക്തമല്ല. ഒടുവിൽ അദ്ദേഹം പാമ്പിനെ സ്കൂട്ടറിന് ഉള്ളിൽ നിന്നും രക്ഷപ്പെടുത്തി വാലില്‍ പിടിച്ച് അവിടെനിന്നും മാറ്റുന്നതും കാണാം. നഗ്നമായ കൈകൾ കൊണ്ട് യാതൊരു കൂസലും ഇല്ലാതെ  അദ്ദേഹം പാമ്പിനെ പിടിക്കുന്നത് ചുറ്റും കൂടി നിൽക്കുന്നവർ വീഡിയോയിൽ പിടിക്കുന്നതും കാണാം.

@avinashyadav_26 എന്ന ഉപയോക്താവാണ് ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ബയോ അനുസരിച്ച്, അവിനാഷ് യാദവ് ഒരു പ്രകൃതിസംരക്ഷകനാണ്, കൂടാതെ വിവിധ ഇനം പാമ്പുകളെക്കുറിച്ചുള്ള രസകരമായ ക്ലിപ്പുകൾ പതിവായി ഇദ്ദേഹം പോസ്റ്റ് ചെയ്യാറുണ്ട്. ഏതായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ