ഇതൊക്കെ സിമ്പിളല്ലേ? കൃത്യമായി ബിൻ തുറന്ന് ഭക്ഷണം തിരയുന്ന കോക്കറ്റൂ, വീഡിയോ

By Web TeamFirst Published Jul 26, 2021, 12:41 PM IST
Highlights

വീഡിയോയില്‍ കാണുന്നത് പോലെ പരീക്ഷണത്തിന്‍റെ ഫലം മികച്ചതായിരുന്നു. കാരണം, വളരെ കൃത്യമായി കോക്കറ്റു, ബിന്‍ തുറക്കുന്നത് കാണാം. 

സർക്കസ് പ്രകടനങ്ങളിലും മാജിക് ഷോകളിലും ഉപയോഗിക്കുന്ന പക്ഷികളാണ് കോക്കറ്റൂകൾ. വളരെ ബുദ്ധിയുള്ള പക്ഷികളായിട്ടാണ് ഇവ അറിയപ്പെടുന്നതും. റോളര്‍ സ്കേറ്റിംഗ്, സൈക്ലിംഗ് തുടങ്ങിയവ എളുപ്പത്തില്‍ തിരിച്ചറിയാമെന്നതും ഇവയുടെ പ്രത്യേകത തന്നെ. എന്നാലിപ്പോള്‍ വൈറലാവുന്നത് മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആനിമല്‍ ബിഹേവിയര്‍ പങ്കുവച്ച ഒരു വീഡിയോ ആണ്. എങ്ങനെ ഒരു വേസ്റ്റ് ബിന്‍ തുറക്കാം എന്ന് വളരെ കൃത്യമായി ചെയ്യുന്ന കോക്കറ്റൂ ആണ് വീഡിയോയിലുള്ളത്. 

ഭക്ഷണം തിരഞ്ഞ് എങ്ങനെ ഇത്തരം ബിന്നുകള്‍ തുറക്കാമെന്ന് കോക്കറ്റൂവിന് എത്രമാത്രം മനസിലാക്കാനാവുമെന്ന പഠനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നിരീക്ഷണം. വീഡിയോയില്‍ കാണുന്നത് പോലെ പരീക്ഷണത്തിന്‍റെ ഫലം മികച്ചതായിരുന്നു. കാരണം, വളരെ കൃത്യമായി കോക്കറ്റു, ബിന്‍ തുറക്കുന്നത് കാണാം. 

പക്ഷിശാസ്ത്രജ്ഞനായ റിച്ചാർഡ് മേജർ ഒരു കോക്കറ്റൂ ഒരു മാലിന്യ ബിന്‍ സ്വയം തുറന്ന് നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗവേഷണം ആരംഭിച്ചത്. ഓസ്‌ട്രേലിയൻ മ്യൂസിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന റിച്ചാർഡ് ഈ പെരുമാറ്റം ശ്രദ്ധിക്കുകയും ശാസ്ത്രജ്ഞരെ അറിയിക്കുകയും ചെയ്തു. ഇത് 2018 -ലായിരുന്നു. ഗവേഷണം ആരംഭിച്ചപ്പോൾ, സിഡ്നിയിലെ മൂന്ന് പ്രാന്തപ്രദേശങ്ങളിൽ കോക്കറ്റൂകൾ ഉള്ളതായി കണ്ടെത്തി. ഒരു വർഷത്തിനുശേഷം, ഈ പ്രാന്തപ്രദേശങ്ങളുടെ എണ്ണം 44 ആയി ഉയർന്നു.

ഭക്ഷണത്തിനായി തിരയുന്നതിനിടയിൽ പക്ഷികൾ പരസ്പരം നോക്കി കാര്യങ്ങള്‍ പഠിച്ചതായി ഗവേഷണ സംഘം പറഞ്ഞു. ഇപ്പോൾ, വിശദമായ പഠന റിപ്പോർട്ട് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 

വീഡിയോ കാണാം: 

click me!