അമേസി, റിയലി അമേസി; എങ്ങനെ 15 ലക്ഷം പേർ കാണാതിരിക്കും ഈ വീഡിയോ, എയറിലായ യുവാവും യുവതിയും 

Published : Mar 22, 2024, 10:58 AM IST
അമേസി, റിയലി അമേസി; എങ്ങനെ 15 ലക്ഷം പേർ കാണാതിരിക്കും ഈ വീഡിയോ, എയറിലായ യുവാവും യുവതിയും 

Synopsis

സത്യം പറഞ്ഞാൽ ഉയരം പേടിയുള്ളവർ ഈ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്.

അതിമനോഹരമായ കുന്നും മലയുമൊക്കെ കണ്ടുകൊണ്ട് പ്രിയപ്പെട്ടവർക്കൊപ്പം ഭക്ഷണം കഴിക്കുക, ആഹാ എന്ത് മനോഹരമാണ് അല്ലേ? എന്നാൽ, ഇക്കാണുന്ന കാഴ്ച അതുക്കും മേലെയാണ്. ഇങ്ങനെ ഭക്ഷണം കഴിക്കണമെങ്കിൽ റൊമാന്റിക്കായിട്ടുള്ള ഒരു മനസ് മാത്രം പോരാ. ഒപ്പം നല്ല ധൈര്യം കൂടി വേണം. 

ഈ ഡിന്നർ ടേബിൾ ഒരുക്കിയിരിക്കുന്നത് ഒരു കേബിൾ റോപ്പിലാണ്. പലതരം സാഹസികതകളും ഇന്ന് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. തങ്ങളുടെ വിവാഹദിവസവും, പ്രണയനിമിഷവും, യാത്രകളും മറ്റും കെങ്കേമമാക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഭ്രാന്തന്മാരെ പോലെ സഞ്ചരിക്കുന്ന അനേകം അനേകം ദമ്പതികളെ നമ്മൾ കണ്ടിട്ടുണ്ടാവും. ഇതാ അതിൽ ഒന്നാണ് ഈ കാഴ്ചയും.

കേബിൾ റോപ്പിൽ തയ്യാറാക്കിയിരിക്കുന്ന ഡിന്നർ ടേബിളിന്റെ ഇരുവശവും ഇരിക്കുന്ന ദമ്പതികൾ. ആ റോപ്പ് പിന്നീട് പതിയെ അയച്ചുവിടുമ്പോൾ ഇരുവരും പിന്നെ എയറിലാണ്. സത്യം പറഞ്ഞാൽ ഉയരം പേടിയുള്ളവർ ഈ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം, അത്തരത്തിൽ ഒരു സാഹസികത തന്നെയാണ് ഇതും. സ്ത്രീ തന്റെ രണ്ട് കൈകൊണ്ടും ടേബിൾ മുറുക്കെ പിടിച്ചിട്ടുണ്ട്. ഒപ്പം മറുഭാ​ഗത്തായിരിക്കുന്ന യുവാവ് തന്റെ ഒരു കൈകൊണ്ട് കേബിൾ റോപ്പും പിടിച്ചിരിക്കുന്നു. ഇരുവരേയും പതുക്കെ മുന്നോട്ട് തള്ളിവിടുമ്പോൾ ബാലൻസ് പോകാതിരിക്കാൻ യുവാവും യുവതിയും കഷ്ടപ്പെടുന്നത് കാണാം. 

എന്തായാലും ഇത് എവിടെ വരെ പോകും എന്ന് നമുക്ക് അറിയാനാവില്ല. കാരണം കുറച്ച് നീങ്ങുമ്പോൾ വീഡിയോ അവസാനിക്കുന്നു. എന്തായാലും ഒരു റൊമാന്റിക് ഡൈനിങ്ങിന് എത്തിയതാണ് യുവാവും യുവതിയും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, കാണുന്നവരെ ചെറുതായി പേടിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന കാര്യത്തിലും സംശയം വേണ്ട. എന്നാൽ, സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു ഫ്രഷ് ഐറ്റം തന്നെയാണ് ഇത്. 

വായിക്കാം: കാക്കയാണ് ഈ രണ്ട് വയസ്സുകാരന് കൂട്ട്, കാണണം കണ്ടാൽ കണ്ണുവച്ചു പോകും ഈ അപൂർവസൗഹൃദം, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു