ദേ, സ്റ്റൈലായി ഇങ്ങനെ ഡാന്‍സ് ചെയ്യാം, വൈറലായി തത്തയുടെ ചുവടുകൾ

Published : Jul 10, 2021, 11:51 AM IST
ദേ, സ്റ്റൈലായി ഇങ്ങനെ ഡാന്‍സ് ചെയ്യാം, വൈറലായി തത്തയുടെ ചുവടുകൾ

Synopsis

തത്തയുടെ തന്നെ പേരിലുള്ള പേജിലാണ് ആദ്യം ഇത് ഷെയര്‍ ചെയ്യുന്നത്. പിന്നീട് നിരവധിയാളുകള്‍ ഇത് റീഷെയര്‍ ചെയ്തു.

തത്തകള്‍ ഭയങ്കര രസമുള്ള പക്ഷികളാണ്. എല്ലാവര്‍ക്കും അതിനെ ഇഷ്ടവുമാണ്. മിക്കവയേയും ക്യൂട്ട് എന്ന് തന്നെ വിളിക്കാനും തോന്നും. ഇപ്പോള്‍ വൈറലാവുന്നത് അങ്ങനെ ഒരു തത്തയുടെ വീഡിയോ ആണ്. എങ്ങനെയാണ് സ്റ്റൈലായി ഡാന്‍സ് ചെയ്യുന്നതെന്ന് പഠിപ്പിക്കുകയാണ് ഈ തത്തയെന്നാണ് പറയുന്നത്. ബോബോ എന്നാണ് തത്തയുടെ പേര്. ബോബോ ചുവട് വയ്ക്കുന്നത് കണ്ടാല്‍ നമുക്കും ഒന്ന് ശരീരമനക്കാനൊക്കെ തോന്നും. 

തത്തയുടെ തന്നെ പേരിലുള്ള പേജിലാണ് ആദ്യം ഇത് ഷെയര്‍ ചെയ്യുന്നത്. പിന്നീട് നിരവധിയാളുകള്‍ ഇത് റീഷെയര്‍ ചെയ്തു. 'ഞങ്ങള്‍ ആഴ്ചാവസാനം ബോബോയുടെ കൂടെ ഡാന്‍സ് ചെയ്യുന്നു. ഒരു ക്യൂട്ട് തത്തയും അവളുടെ ചുവടുകളും' എന്നാണ് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. രണ്ട് മില്ല്യണിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരെയാണ് ഈ മനോഹരമായ വീഡിയോ ആകർഷിച്ചിരിക്കുന്നത് എന്ന് അതുകൊണ്ട് തന്നെ പ്രത്യേകം പറയേണ്ടല്ലോ.  

വീഡിയോ കാണാം: 

PREV
click me!

Recommended Stories

കയ്യിൽ പണമുണ്ട്, ആഡംബര ഫ്ലാറ്റുണ്ട്, പക്ഷേ ആസ്വദിക്കാൻ സമയമില്ല, വൈറലായി യുവാവിന്റെ പോസ്റ്റ്
മുംബൈ പൊലീസിനൊപ്പം പട്രോളിംഗിന് പോകുന്ന 'സെക്യൂരിറ്റി ഓഫീസർ'; ഈ തെരുവുനായ ഇപ്പോൾ താരമാണ്!