ചൂടത്ത് തണുത്ത ഭക്ഷണമാസ്വദിക്കുന്ന പാണ്ടക്കുഞ്ഞ്, ക്യൂട്ട് വീഡിയോ

Published : Jul 11, 2021, 11:41 AM IST
ചൂടത്ത് തണുത്ത ഭക്ഷണമാസ്വദിക്കുന്ന പാണ്ടക്കുഞ്ഞ്, ക്യൂട്ട് വീഡിയോ

Synopsis

ഭീമന്‍ പാണ്ടക്കുഞ്ഞായ സിയാവോ കി ജി -യുടെ കുസൃതിത്തരങ്ങള്‍ ആളുകളെ വളരെ ആകര്‍ഷിച്ചു. വീഡിയോയില്‍ അവന് നല്‍കിയിരിക്കുന്ന  fruitsicle അവന്‍ കഴിക്കുന്നത് കാണാം. 

പാണ്ടകളെ കാണാന്‍ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. അത് കുഞ്ഞുങ്ങളാണ് എങ്കില്‍ പറയുകയും വേണ്ട. അതുപോലെ ഒരു പാണ്ടക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ഭീമന്‍ പാണ്ടക്കുഞ്ഞ് തന്‍റെ ഭക്ഷണം ആസ്വദിക്കുന്നതാണ് ഈ വീഡിയോ. ഈ മനോഹരമായ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് സ്മിത്ത്സോണിയന്‍സ് നാഷണല്‍ സൂ ആണ്. 

ഭീമന്‍ പാണ്ടക്കുഞ്ഞായ സിയാവോ കി ജി -യുടെ കുസൃതിത്തരങ്ങള്‍ ആളുകളെ വളരെ ആകര്‍ഷിച്ചു. വീഡിയോയില്‍ അവന് നല്‍കിയിരിക്കുന്ന  fruitsicle അവന്‍ കഴിക്കുന്നത് കാണാം. ആപ്പിള്‍ ജ്യൂസും വെള്ളവും ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. 'ഹാപ്പി ഫ്രൈഡേ, നമ്മുടെ പാണ്ട സിയാവോ കി ജിയെ പോലെ നിങ്ങളും സമ്മര്‍ ട്രീറ്റ് ആസ്വദിച്ചോ. ഒരു ചൂടുള്ള ദിവസം ഇതിനേക്കാള്‍ നല്ലൊരു ഭക്ഷണം പാണ്ടയ്ക്ക് വേറെ കിട്ടാനില്ല. ഫ്രോസണ്‍ ആപ്പിള്‍ ജ്യൂസും വെള്ളവും വച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്' -എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. 

നിരവധി പേരാണ് ഈ പാണ്ടക്കുഞ്ഞ് എന്തൊരു ക്യൂട്ടാണ് എന്നും പറഞ്ഞ് കൊണ്ട് കമന്‍റ് ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

കയ്യിൽ പണമുണ്ട്, ആഡംബര ഫ്ലാറ്റുണ്ട്, പക്ഷേ ആസ്വദിക്കാൻ സമയമില്ല, വൈറലായി യുവാവിന്റെ പോസ്റ്റ്
മുംബൈ പൊലീസിനൊപ്പം പട്രോളിംഗിന് പോകുന്ന 'സെക്യൂരിറ്റി ഓഫീസർ'; ഈ തെരുവുനായ ഇപ്പോൾ താരമാണ്!