അമ്മയ്ക്കൊപ്പം കളിക്കുന്ന കുഞ്ഞുപാണ്ട, ക്യൂട്ട് വീഡിയോ

Published : Jul 18, 2021, 01:57 PM IST
അമ്മയ്ക്കൊപ്പം കളിക്കുന്ന കുഞ്ഞുപാണ്ട, ക്യൂട്ട് വീഡിയോ

Synopsis

വീഡിയോയില്‍ പാണ്ടക്കുഞ്ഞ് അമ്മയുടെ മുകളിലിരിക്കുന്നത് കാണാം. പാണ്ടക്കുഞ്ഞ് സിയാവോ സി ജിയുടെയും അമ്മ മേയ് സിങ്ങാനിയും നോക്കൂ രസകരമല്ലേ എന്നാണ് മൃഗശാല ചോദിക്കുന്നത്. 

പാണ്ടകളെ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. പാണ്ടക്കുഞ്ഞുങ്ങളാണെങ്കിലോ പറയുകയും വേണ്ട. ഇത്രയേറെ ക്യൂട്ടായിട്ടുള്ള മറ്റേത് ജീവി കാണും. അതുകൊണ്ട് തന്നെ പാണ്ടകുഞ്ഞുങ്ങളുടെ പല വീഡിയോകളും വൈറലാവാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇതും. അമ്മയ്ക്കൊപ്പം കളിക്കുന്ന ഭീമന്‍ പാണ്ടക്കുഞ്ഞിനെയാണ് വീഡിയോയില്‍ കാണുന്നത്. സിയാവോ സി ജി എന്ന പാണ്ടക്കുഞ്ഞിന്‍റേതാണ് വീഡിയോ. സ്മിത്ത്സോണിയന്‍സ് നാഷണല്‍ സൂവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പാണ്ടക്കുഞ്ഞ് സിയാവോ സി ജിയും അമ്മ മേയ് സിങ്ങാനിയുമാണ് വീഡിയോയിൽ.

വീഡിയോയില്‍ പാണ്ടക്കുഞ്ഞ് അമ്മയുടെ മുകളിലിരിക്കുന്നത് കാണാം. ഷെയര്‍ ചെയ്ത് വളരെ വേഗം തന്നെ അറുപതിനായിരത്തിലധികം വ്യൂവും പതിനാറായിരത്തിലധികം ലൈക്കും നിരവധി കമന്‍റും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. 

വീഡിയോ കാണാം:   

PREV
click me!

Recommended Stories

ജീവൻപോലും അപകടത്തിലാക്കുന്ന കടൽപ്പാമ്പിനെ തലോടുന്ന യുവാവ്, ചീറ്റിയതോടെ പിടിവിട്ടു; വീഡിയോ
ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികളെ അമ്പരപ്പിച്ച ഇന്ത്യൻ ടൂർ ​ഗൈഡ്, ജാപ്പനീസ് ഭാഷ കേട്ട് ‍ഞെട്ടി!