ശ്വാസമടക്കിപ്പിടിച്ചേ നിങ്ങൾക്കീ വീഡിയോ കാണാനാവൂ; 'പ്രേതം' പോലും പോകാത്ത വഴി, അതിലൂടെയൊരു മനുഷ്യൻ

Published : Jan 19, 2024, 04:12 PM IST
ശ്വാസമടക്കിപ്പിടിച്ചേ നിങ്ങൾക്കീ വീഡിയോ കാണാനാവൂ; 'പ്രേതം' പോലും പോകാത്ത വഴി, അതിലൂടെയൊരു മനുഷ്യൻ

Synopsis

നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലർ സൈക്കിൾ യാത്രക്കാരന്റെ സാഹസികതയെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ആളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണുണ്ടായത്.

കാണുമ്പോൾ പേടി തോന്നുന്ന വഴികളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രികരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. അത്തരത്തിലുള്ള അനേകം വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, ഇപ്പോൾ കാണാൻ പോവുന്ന ഈ വീഡിയോ യഥാർത്ഥത്തിൽ നമ്മെ അമ്പരപ്പിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല. 

'പ്രേതങ്ങൾ' പോലും ഭയന്നു പോകുന്നതുപോലെ ഒരു കാട്ടിലൂടെയാണ് സൈക്കിൾ യാത്രികന്റെ സഞ്ചാരം. വീഡിയോ കണ്ടവരാകെയും ഭയന്നുപോയി. എങ്ങനെയാണ് ഇത്തരം വഴികളിലൂടെ നിങ്ങൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനാവുന്നത് എന്നാണ് പലരുടേയും ചോദ്യം. വീഡിയോയിൽ കാണുന്നത് ഒരു സൈക്കിൾ യാത്രക്കാരൻ ആരും കണ്ടാൽ പേടിക്കുന്ന ഒരു കാട്ടിലൂടെ കടന്നു പോകുന്നതാണ്. 

സൈക്കിളിൽ നിന്നും ടോർച്ചിന്റേതിന് സമാനമായ ചെറിയ ഒരു വെട്ടം ഉണ്ട്. ആ വെളിച്ചത്തിലൂടെയാണ് സൈക്കിൾ പോകുന്ന വഴികൾ ദൃശ്യമാകുന്നത്. കാടാണ് എന്ന് മാത്രമല്ല, കുന്നും കുഴിയും നിറഞ്ഞത് പോലെ ഒരു വഴിയാണ് സൈക്കിൾ കടന്നു പോകുന്നത്. അത്യാവശ്യം നല്ല വേ​ഗത്തിൽ തന്നെയാണ് സൈക്കിളിന്റെ സഞ്ചാരം. ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഏതോ പ്രേതകഥയിലെ രം​ഗങ്ങളാണോ എന്ന് പോലും നമുക്ക് തോന്നിപ്പോകും. 

നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലർ സൈക്കിൾ യാത്രക്കാരന്റെ സാഹസികതയെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ആളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണുണ്ടായത്. ഒരാൾ പറഞ്ഞത്, 'ഇത് കാണുന്ന നേരമത്രയും താൻ തന്റെ ശ്വാസമടക്കിപ്പിടിച്ചാണ് ഇരുന്നത്' എന്നാണ്. മറ്റൊരാൾ പറഞ്ഞത്, 'എത്രയും പെട്ടെന്ന് ഒരു കാമുകിയെ കണ്ടെത്തൂ ഡ്യൂഡ്' എന്നാണ്. 'പ്രേതം പോലും നിങ്ങളെ ഈ വഴി പിന്തുടരുമെന്ന് തോന്നുന്നില്ല' എന്നാണ് മറ്റൊരാൾ കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ആരും കാണുന്ന സ്വപ്നം, സീറോയിൽ നിന്നും തുടങ്ങി, 29 -ാം വയസിൽ ബെം​ഗളൂരുവിൽ വീട് സ്വന്തമാക്കി ദമ്പതികൾ
ലൈവ് പെർഫോമൻസിനിടെ ഭരതനാട്യം നർത്തകിയുടെ വസ്ത്രം അയ‍ഞ്ഞുതുടങ്ങി, ഒരുകൈകൊണ്ട് പിടിച്ച് നൃത്തം, കയ്യടി