ഇനിയൊരാളോടും ഇത് ചെയ്യരുത്, അതിഥികൾ റൂമിൽ കാട്ടിക്കൂട്ടിയത്, ചങ്കുതകർന്ന് ഹോംസ്റ്റേ ഉടമ

Published : Sep 27, 2024, 10:29 PM IST
ഇനിയൊരാളോടും ഇത് ചെയ്യരുത്, അതിഥികൾ റൂമിൽ കാട്ടിക്കൂട്ടിയത്, ചങ്കുതകർന്ന് ഹോംസ്റ്റേ ഉടമ

Synopsis

തന്റെ വീട്ടിലെ പല സാധനങ്ങളും അതിഥികൾ നശിപ്പിച്ചു എന്നാണ് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. തകർന്ന ടെലവിഷനും ചിതറിക്കിടക്കുന്ന കുപ്പികളുമെല്ലാം വീഡിയോയിൽ കാണാം. 

നമ്മുടെ വീടായിരുന്നാലും, പൊതുവിടങ്ങളായാലും, വാടകവീടോ, ഹോട്ടലോ ഒക്കെയാണെങ്കിലും വൃത്തിയായി സൂക്ഷിക്കുക എന്നത് നല്ല കാര്യമാണ്. നമ്മൾ തീർച്ചയായും പിന്തുടരേണ്ട ശീലവുമാണ്. എന്നാൽ, പൊതുവിടങ്ങളിലെത്തിയാൽ അല്ലെങ്കിൽ എവിടെയെങ്കിലും മുറിയെടുത്താൽ വളരെ മോശമായി പെരുമാറുകയും അവിടെയെല്ലാം വൃത്തികേടാക്കിയിടുകയും ചെയ്യുന്ന അനേകം പേരുണ്ട് ഇന്ന്. 

അത് തെളിയിക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നൈനിറ്റാളിലെ ഒരു ഹോംസ്റ്റേ ഉടമയാണ് അതിഥികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായ തികച്ചും നിരുത്തരവാ​ദപരമായ പെരുമാറ്റം കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ വീട്ടിലെ പല സാധനങ്ങളും അതിഥികൾ നശിപ്പിച്ചു എന്നാണ് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. തകർന്ന ടെലവിഷനും ചിതറിക്കിടക്കുന്ന കുപ്പികളുമെല്ലാം വീഡിയോയിൽ കാണാം. 

ഡൽഹി-എൻസിആർ മേഖലയിൽ നിന്നുള്ളവരായിരുന്നു അതിഥികൾ എന്നാണ് ഉടമ പറയുന്നത്. ഈ പ്രദേശത്ത് നിന്നുള്ള സന്ദർശകരെ കുറിച്ച് നേരത്തെ തന്നെ ചിലർ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ള ഹോംസ്റ്റേ ഉടമകളോട് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. 

വീഡിയോയിൽ പൊട്ടിയ ടെലവിഷനും, പൊട്ടി പലയിടത്തായി കിടക്കുന്ന കുപ്പികളും കാണാം. പല സാധനങ്ങളും അവിടവിടെയായി വലിച്ചെറിഞ്ഞ മട്ടിലാണ് കിടക്കുന്നത്. തങ്ങളുടെ വീട് തങ്ങൾക്ക് വളരെ പ്രധാനമാണ് എന്നും അവിടെ നല്ല അനുഭവം സമ്മാനിക്കാനാണ് ശ്രമിക്കുന്നതെന്നും നിങ്ങളും അത് സ്വന്തം വീട് പോലെ കാണണം എന്നും വീഡിയോയിൽ പറയുന്നുണ്ട്. മാത്രമല്ല, പറയാതെയാണത്രെ അതിഥികൾ വെക്കേറ്റ് ചെയ്ത് പോയതും.

വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. ഈ ഉണ്ടാക്കിയ നാശത്തിന് കാശ് വാങ്ങണമെന്നും നേരത്തെ തന്നെ ഡെപ്പോസിറ്റ് വാങ്ങേണ്ടതായിരുന്നു എന്നും അഭിപ്രായപ്പെട്ടവരുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു