ഭർത്താവിന്‍റെ ഉയരം മൂന്ന് അടി, ഭാര്യയ്ക്ക് ഏഴ്; ഇരുവരുടെയും നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

Published : Jul 19, 2024, 01:37 PM IST
ഭർത്താവിന്‍റെ ഉയരം മൂന്ന് അടി, ഭാര്യയ്ക്ക് ഏഴ്; ഇരുവരുടെയും നൃത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

Synopsis

കാലിഫോർണിയ സ്വദേശിയും 44 -കാരനുമായ ഗബ്രിയേല്‍ യുഎസിലെ സിനിമാ നടന്‍ കൂടിയാണ്. മേര ടെമര മോഡലിംഗ് രംഗത്തും ജോലി ചെയ്യുന്നു. 


സാധാരണമായ കാര്യങ്ങളോട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക മമതയുണ്ട്. അത്തരത്തിലെന്തെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയാണെങ്കില്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുന്നു.  ഗബ്രിയേൽ പിമെന്‍റൽ (Gabriel Pimentel), മേരി ടെമര ( Marie Temara) ദമ്പതികളെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഏറെ ഇഷ്ടമായത് ഇരുവരുടെയും അസാധാരണമായ ജീവിതം കൊണ്ട് തന്നെ. ദമ്പതികളുടെ ജീവിതത്തെ അസാധാരണമാക്കുന്നത് ഇരുവരുടെയും ഉയരവും. ഭര്‍ത്താവ് ഗബ്രിയേൽ പിമെന്‍റലിന് 3 അടി ഉയരം മാത്രമേയുള്ളൂ. എന്നാല്‍ ഭാര്യ മേരി ടെമരയ്ക്ക് ഏഴ് അടിയാണ് ഉയരം. ഈ ഉയര വ്യത്യാസമാണ് ദമ്പതിമാരെ സമൂഹ മാധ്യമങ്ങളിലെ പ്രിയപ്പെട്ട ദമ്പതിമാരാക്കുന്നതും. 

കഴിഞ്ഞ ദിവസം ഗബ്രിയേൽ പിമെന്‍റൽ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇരുവരും തമ്മിലുള്ള ഒരു നൃത്ത വീഡിയോ, 'ഉയരം കുറഞ്ഞ രാജാവ്, ഉയരമുള്ള രാജ്ഞി. ഞങ്ങളുടെ സ്വന്തം കാര്യം ചെയ്യുന്നു' എന്ന കുറിപ്പോടെ പങ്കുവച്ചു. വെറും നാല് ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത് അമ്പത്തിയാറ് ലക്ഷം പേരാണ്. ഗബ്രിയേലിന്‍റെ ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരാണ് 'രാജാവ്' (King). ഇരുവരും തമ്മില്‍ ഏതാണ്ട് നാല് അടിയുടെ ഉയര വ്യത്യാസമുണ്ടെങ്കിലും സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നു. ഇരുവരുടെയും നിരവധി വീഡിയോകള്‍ നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  കാലിഫോർണിയ സ്വദേശിയും 44 -കാരനുമായ ഗബ്രിയേല്‍ യുഎസിലെ സിനിമാ നടന്‍ കൂടിയാണ്. മേര ടെമര മോഡലിംഗ് രംഗത്തും ജോലി ചെയ്യുന്നു. 

'മിണ്ടിപ്പോകരുത്'; യാത്രക്കാരോട് ചൂടായി എയർലൈന്‍ ജീവനക്കാരി, പിന്നാലെ മാപ്പ് പറഞ്ഞ് കമ്പനിയും

വിവാഹ വേദിയിലെ കൂളറിന് സമീപം ആരൊക്കെ ഇരിക്കുമെന്നതില്‍ തര്‍ക്കം; യുപിയിൽ, വധു വിവാഹത്തിൽ നിന്നും പിന്മാറി

വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരുടെയും സ്നേഹം, യഥാര്‍ത്ഥമാണോയെന്ന് ചോദിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ചിലര്‍ ഇരുവരെയും ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിച്ചു. മറ്റ് ചിലര്‍‌ തമാശകളുമായി എത്തി. സമൂഹ മാധ്യമ കുറിപ്പുകളില്‍ നിന്നും ഇരുവരുടെയും അസാധാരണമായ ഉയര വ്യത്യാസം കാഴ്ചക്കാരില്‍ സൃഷ്ടിച്ച വികാരമെന്തെന്ന് വ്യക്തമാണ്.  അതേസമയം തങ്ങളുടെ വീഡിയോയ്ക്ക് താഴെ വരുന്ന നെഗറ്റീവ് കുറിപ്പുകളെ കുറിച്ച് ചിന്തിക്കാതെ ഗബ്രിയേലും മേരിയും തങ്ങളുടെ ജീവിതം ആഘോഷിക്കുകയും സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു. 

ആളുകൾ കുളിമുറികളില്‍ കൂടുതല്‍ നേരം ചെലവിടുന്നതെന്ത് കൊണ്ട്? രസകരമായ വെളിപ്പെടുത്തലുമായി പഠനം
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു