കാഴ്ചയും കേൾവിയും ഇല്ലാത്ത നായ ഉടമയെ സ്പർശനത്തിലൂടെ തിരിച്ചറിയുന്നു; വൈറലായി വീഡിയോ

Published : Apr 05, 2023, 04:05 PM IST
കാഴ്ചയും കേൾവിയും ഇല്ലാത്ത നായ ഉടമയെ സ്പർശനത്തിലൂടെ തിരിച്ചറിയുന്നു; വൈറലായി വീഡിയോ

Synopsis

കാഴ്ചയും കേൾവിശക്തിയും  ഇല്ലാതിരുന്നിട്ടും തന്റെ പ്രിയപ്പെട്ടവരെ ഇത്ര അനായാസമായി തിരിച്ചറിഞ്ഞ ഈ നായക്കുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്.

നമുക്ക് ഏറെ പ്രിയപ്പെട്ടവരെ കാഴ്ചയിലൂടെയും കേൾവിയിലൂടെയും മാത്രമല്ല തിരിച്ചറിയാൻ സാധിക്കുന്നത്. അവരുടെ സ്പർശനത്തിലൂടെയും ഗന്ധത്തിലൂടെയും ഒക്കെ സാധ്യമാകും. ഇത്തരത്തിലുള്ള ബന്ധം മനുഷ്യരും മൃഗങ്ങളും തമ്മിലും ഉണ്ടാകുമെന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ കാഴ്ചയും കേൾവിയും ഇല്ലാത്ത ഒരു നായയും അതിന്റെ ഉടമയും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധം കാണിക്കുന്നതാണ്.

bumper.theluckdragon എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സെറ്റിയിൽ നായ അനങ്ങാതിരിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അപ്പോൾ ഒരാൾ യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും ഉണ്ടാക്കാതെ മുറിയിലേക്ക് കടന്നുവരുന്നു. അവർ നായക്ക് അരികിലായി വന്നു നിൽക്കുന്നു. കാഴ്ചയും കേൾവിശക്തിയും ഇല്ലാത്തതുകൊണ്ട് തന്നെ തനിക്കരികിൽ ഒരാൾ വന്നു നിൽക്കുന്നത് നായ അറിയുന്നില്ല. ഇതിനിടയിൽ അവർ നായയുടെ മൂക്കിൻതുമ്പിൽ സ്പർശിക്കുന്നു. ആ ഒരു സ്പർശനത്തിൽ തന്നെ നായ ആളെ തിരിച്ചറിയുന്നു. അത് സന്തോഷം കൊണ്ട് ചാടി എഴുന്നേറ്റ് ഉടമയുടെ ശരീരത്തിൽ ചാടി കയറാൻ ശ്രമിക്കുന്നു. സന്തോഷം അടക്കാൻ ആകാതെ അവർക്ക് ചുറ്റും ഓടിനടന്ന് കളിക്കുന്നു. പിന്നീട് ഓടിച്ചെന്ന് പുറത്ത് എവിടെയോ ഊരി ഇട്ടിരുന്ന ചെരുപ്പ് കൃത്യമായി എടുത്തുകൊണ്ടുവന്ന് നൽകുന്നു.

കാഴ്ചയും കേൾവിശക്തിയും  ഇല്ലാതിരുന്നിട്ടും തന്റെ പ്രിയപ്പെട്ടവരെ ഇത്ര അനായാസമായി തിരിച്ചറിഞ്ഞ ഈ നായക്കുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. ബമ്പർ എന്നാണ് സോഷ്യൽ മീഡിയ കീഴടക്കിയ ഈ നായ കുട്ടിയുടെ പേര്. ബമ്പറിന്റെ അതിശയിപ്പിക്കുന്ന നിരവധി വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്