ടാക്സിയിൽ കയറി, ഡ്രൈവർ ഫോൺ നൽകി, ഒറ്റനിമിഷം, ആ സത്യമറിഞ്ഞ് ആശ്ചര്യപ്പെട്ട് യുവാവ്; അതിമനോഹരം ഈ വീഡിയോ

Published : Jun 08, 2025, 04:02 PM ISTUpdated : Jun 08, 2025, 04:05 PM IST
viral video

Synopsis

യാത്രക്കാരനായ യുവാവ് ഫോണിൽ കോഡ് നൽകുന്നു. ആ സമയത്തെല്ലാം ആം​ഗ്യഭാഷയിലാണ് (Sign languages) യുവാവ് ആശയവിനിമയം നടത്തുന്നത്.

വിവിധങ്ങളായ വീഡിയോകൾ കൊണ്ട് സമ്പന്നമാണ് സോഷ്യൽ മീഡിയ. അതിൽ തന്നെ അതിമനോഹരങ്ങളായ ചില വീഡിയോകളും ആളുകളുടെ ഹൃദയം കവരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിക്കുന്നത്.

ചെവി കേൾക്കാൻ പറ്റാത്ത ഒരു ടാക്സി ഡ്രൈവറും, ചെവി കേൾക്കാൻ‌ സാധിക്കാത്ത ഒരു യാത്രക്കാരനും തമ്മിലുള്ള ആശയവിനിമയമാണ് ഇപ്പോൾ അതുപോലെ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കവരുന്നത്.

ചൈനയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്. വളരെ സാധാരണമായ ഒരു ടാക്സി യാത്രയാണ് വീഡിയോയിൽ കാണുന്നത്. ഒരു യാത്രക്കാരൻ ടാക്സിയിൽ കയറുന്നു. ടാക്സി ഡ്രൈവർ അയാളോട് തന്റെ ഫോൺ അയാൾക്ക് കാണിച്ച് കൊടുക്കുന്നു. ഇത് വെരിഫിക്കേഷൻ കോഡ് നൽകാനാണ് എന്നാണ് കരുതുന്നത്.

യാത്രക്കാരനായ യുവാവ് ഫോണിൽ കോഡ് നൽകുന്നു. ആ സമയത്തെല്ലാം ആം​ഗ്യഭാഷയിലാണ് (Sign languages) യുവാവ് ആശയവിനിമയം നടത്തുന്നത്. പെട്ടെന്നാണ് യുവാവിന് ടാക്സി ഡ്രൈവർക്കും ചെവി കേൾക്കില്ല എന്ന് മനസിലാവുന്നത്. അതയാളെ ആകെ ആശ്ചര്യപ്പെടുത്തി. പിന്നാലെ അയാൾ ആം​ഗ്യത്തിൽ അത് ടാക്സി ഡ്രൈവറോട് ചോദിക്കുന്നു. ടാക്സി ഡ്രൈവർ ആം​ഗ്യത്തിൽ മറുപടി നൽകുന്നതും കാണാം.

 

 

വളരെ ആശ്ചര്യത്തിലും സന്തോഷത്തിലുമാണ് യാത്രക്കാരനായ യുവാവിരിക്കുന്നത്. thebulletinx എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും.

ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, ‘എത്ര മനോഹരമായ വീഡിയോ, എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു’ എന്നാണ്. ‘ഇത് ഞാൻ ആവർത്തിച്ച് കണ്ടുകൊണ്ടിരിക്കുകയാണ്, ഇതെനിക്ക് ഇന്ന് ആവശ്യമായിരുന്നു’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സമാനമായ അനേകം കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ