മഴയിൽ ഒരേയിടത്ത് അഭയം തേടി മാനും മനുഷ്യരും, അതിമനോഹരം ഈ കാഴ്ച

Published : Jul 30, 2023, 08:48 AM IST
മഴയിൽ ഒരേയിടത്ത് അഭയം തേടി മാനും മനുഷ്യരും, അതിമനോഹരം ഈ കാഴ്ച

Synopsis

നിരവധിപ്പേർ മാനുകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും അതേ വീഡിയോയിൽ കാണാം. കാണുമ്പോൾ തന്നെ അതിമനോഹരം എന്ന് തോന്നുന്നതാണ് വീഡിയോ.

ചരിത്രാതീത കാലത്തൊക്കെ മനുഷ്യനും മൃ​ഗങ്ങളും ഏറെക്കുറെ ഒരു സ്ഥലം പങ്കിട്ടാണ് കഴിഞ്ഞത് എന്ന് നമുക്ക് അറിയാം. എന്നാൽ, കാലം ചെല്ലുന്തോറും പുരോ​ഗമനവും വികസനവുമൊക്കെ വരുന്തോറും അത് മാറി. നാ​ഗരികത വന്നതോടെ മനുഷ്യൻ അവന്റെ വാസസ്ഥലം രൂപീകരിക്കാനും വികസിപ്പിക്കാനും ഒക്കെ തുടങ്ങി. എന്നിരുന്നാലും പലപ്പോഴും ജീവിവർ​ഗം എന്ന നിലയിൽ മനുഷ്യനും മൃ​ഗങ്ങളും ഒത്തൊരുമിച്ച് പോകുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

പ്രസ്തുത വീഡിയോയിൽ മഴയിൽ ഒരേ സ്ഥലത്ത് അഭയം തേടിയിരിക്കുന്ന മാനുകളെയും മനുഷ്യരെയുമാണ് കാണുന്നത്. ജപ്പാനിൽ നിന്നുമുള്ളതാണ് വീഡിയോ. നിമിഷങ്ങൾക്കകം തന്നെ മനോഹരമായ വീഡിയോ വൈറലായി മാറി. Tansu Yegen ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. ജാപ്പനീസ് നഗരമായ നാരയിൽ ഒരു പെരുമഴയിൽ കണ്ട കാഴ്ചയാണ് ഇത് എന്ന് അടിക്കുറിപ്പിൽ സൂചിപ്പിക്കുന്നും ഉണ്ട്. വീഡിയോയിൽ ആദ്യം കാണുന്നത് മഴ പെയ്ത് വീഴുന്ന നിരത്തുകളാണ്. പിന്നാലെ ക്യാമറ ഒരു കടവരാന്ത പോലെയുള്ള സ്ഥലത്തേക്ക് ചലിക്കുന്നു. അവിടെ ആളുകളും നിരവധി മാനുകളും മഴയത്ത് നിന്നും അഭയം തേടിയിരിക്കുന്നത് കാണാം. 

അതോടൊപ്പം തന്നെ നിരവധിപ്പേർ മാനുകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും അതേ വീഡിയോയിൽ കാണാം. കാണുമ്പോൾ തന്നെ അതിമനോഹരം എന്ന് തോന്നുന്നതാണ് വീഡിയോ. വളരെ പെട്ടെന്ന് തന്നെ വീഡിയോ നെറ്റിസൺസിനെ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അനേകം പേരാണ് വീഡിയോ ഷെയർ ചെയ്തതും നിരവധി കമന്റുകൾ നൽകിയതും. മിക്കവരും ഇത് അതിമനോഹരമായ കാഴ്ച തന്നെ എന്നാണ് കുറിച്ചിരിക്കുന്നത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ