താഴെ വീണ തന്നെ എടുത്ത പരിപാലകയോട് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടുന്ന കുഞ്ഞു പാണ്ടയുടെ വീഡിയോ വൈറല്‍

Published : Jul 29, 2023, 01:54 PM IST
താഴെ വീണ തന്നെ എടുത്ത പരിപാലകയോട് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടുന്ന കുഞ്ഞു പാണ്ടയുടെ വീഡിയോ വൈറല്‍

Synopsis

തന്‍റെ പരിപാലകനായ വ്യക്തിയോട് പാണ്ട തന്നെ കെട്ടിപ്പിടിക്കാൻ ആവശ്യപ്പെടുന്ന ഹൃദയസ്പർശിയായ രംഗമാണ് ദൃശ്യങ്ങളിലുള്ളത്. 

ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള മൃഗങ്ങളിൽ ഒന്നാണ് പാണ്ടകൾ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ആരു കണ്ടാലും ഓമനിക്കാൻ തോന്നുന്ന വിധത്തിൽ ഭംഗിയേറിയ ശരീരമാണ് അവയുടേത്. പാണ്ടകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ രീതിയിൽ ഒരു കുഞ്ഞു പാണ്ടയുടെ ഏറെ രസകരമായ ഒരു വീഡിയോ  സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ശ്രദ്ധ നേടുകയാണ്. തന്‍റെ പരിപാലകനായ വ്യക്തിയോട് പാണ്ട തന്നെ കെട്ടിപ്പിടിക്കാൻ ആവശ്യപ്പെടുന്ന ഹൃദയസ്പർശിയായ രംഗമാണ് ദൃശ്യങ്ങളിലുള്ളത്. സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയ ഈ വീഡിയോ ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഒരു ചെറു ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ സാധിക്കില്ലെന്നതാണ് സത്യം.

മേശ പോലെ തോന്നിക്കുന്ന അല്പം ഉയരം കൂടിയ ഒരു സ്ഥലത്ത് കുഞ്ഞു പാണ്ട കളിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാൻ സാധിക്കുക. പെട്ടെന്ന് കാല് തെറ്റി പാണ്ട കുഞ്ഞ് നിലത്തേക്ക് വീഴുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പരിപാലകന്‍ ഒരു അമ്മ കുഞ്ഞിനെ എടുക്കാൻ ഓടിയെത്തുന്നത് പോലെ വേഗത്തിലെത്തി പാണ്ട കുഞ്ഞിനെ നിലത്ത് നിന്നും എടുക്കുന്നു. തുടർന്ന് അതിന്‍റെ തലയും കൈയും കാലും എല്ലാം അവർ അതീവ സ്നേഹത്തോടെ തലോടി കൊടുക്കുന്നു. അപ്പോൾ ആ പാണ്ടക്കുഞ്ഞ് തന്‍റെ പരിപാലകനെ കെട്ടിപ്പിടിച്ച് ശാന്തനായി ഇരിക്കുന്നു. തുടർന്ന് കെയർ ടേക്കർ പാണ്ടയുടെ കൈ തന്‍റെ ശരീരത്തിൽ നിന്നും വിടുവിക്കാൻ ശ്രമിക്കുമ്പോൾ അത് വീണ്ടും തന്നെ കെട്ടിപ്പിടിക്കാൻ ആവശ്യപ്പെടുന്ന രീതിയിൽ കെയർ ടേക്കറെ വിടാതെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 

ബെംഗളൂരുവിൽ ഫ്ലാറ്റ് വാടക 2.5 ലക്ഷം, അഡ്വാൻസ് 25 ലക്ഷം; വൃക്ക വിറ്റാലും വീട് കിട്ടില്ലല്ലോന്ന് നെറ്റിസണ്‍സ്

ഇറ്റലിയുടെ തീരത്ത് 2,000 വർഷം പഴക്കമുള്ള റോമൻ കപ്പൽ ഛേദത്തിന്‍റെ അവശിഷ്ടം കണ്ടെത്തി

മറ്റൊരു വീഡിയോയില്‍ കുഞ്ഞു പാണ്ടയെ തന്‍റെ തോളിൽ കിടത്തി പരിപാലക നടന്ന് പോകുമ്പോള്‍ പുറകില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ മുളയുടെ ഇലകള്‍ വീശിക്കാണിക്കുന്നു. ഈ സമയം പാണ്ട തന്‍റെ കൈ കൊണ്ട് റ്റാറ്റ കൊടുക്കുന്നത് പോലെ ഇളക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ദൃശ്യങ്ങള്‍ കണ്ട പലരും അഭിപ്രായപ്പെട്ടത് പാണ്ടകളുടെ പരിപാലകരാകാന്‍ കൊതി തോന്നുന്നു എന്നാണ്. ഇവ പറയാൻ വാക്കുകൾ ഇല്ലാത്ത വിധം മനോഹരമായ ദൃശ്യങ്ങളാമെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ