60,000 രൂപയുടെ ജോലി ഉപേക്ഷിച്ചു; 14,000 ഫോളോവേഴ്സ് മാത്രമുള്ള യുവതിയുടെ ഒരു മാസത്തെ വരുമാനം 1.12 ലക്ഷം!

Published : Oct 06, 2026, 01:42 PM IST
Upasana

Synopsis

തന്റെ 22 -ാം വയസ്സിലാണ് മാസം 60,000 രൂപ ശമ്പളമുള്ള ജോലി ഉപാസന ഉപേക്ഷിക്കുന്നത്. വ്യക്തമായ പ്ലാനുകളോ കൃത്യമായ വരുമാന മാർഗ്ഗങ്ങളോ ഇല്ലാതെയായിരുന്നു ഈ തീരുമാനം.

സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് പുതിയ വഴികൾ തേടുന്ന യുവതലമുറയുടെ കഥകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ സ്ഥിരവരുമാനം തന്ന ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേഷനിലേക്ക് തിരിഞ്ഞ് വിജയം കണ്ടെത്തിയ ഒരു ഡൽഹി യുവതിയുടെ അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്. 14,000 ഫോളോവേഴ്സ് മാത്രമുള്ള ഉപാസന എന്ന യുവതിയാണ് തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനത്തെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

സെപ്റ്റംബറിലെ നേട്ടം 1.12 ലക്ഷം രൂപ

സെപ്റ്റംബർ മാസത്തിൽ ബ്രാൻഡ് കൊളാബറേഷനുകളിലൂടെ മാത്രം 1,12,000 രൂപയാണ് ഉപാസന സമ്പാദിച്ചത്. കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ആറ് ബ്രാൻഡ് കൊളാബറേഷനുകളാണ് കഴിഞ്ഞ മാസം ലഭിച്ചത്. ഇതിൽ ഒരു യൂസർ ജനറേറ്റഡ് കണ്ടന്റ് കൊളാബറേഷന് 15,000 രൂപ ലഭിച്ചപ്പോൾ, ഇൻസ്റ്റാഗ്രാം പേജിലെ മറ്റ് അഞ്ച് പോസ്റ്റുകൾ വഴി 97,000 രൂപയും ലഭിച്ചു. എങ്കിലും, വിവിധ ബ്രാൻഡുകളുടെ പേയ്മെന്റ് സൈക്കിൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ഈ തുക മുഴുവൻ തന്റെ കൈകളിൽ എത്തിയിട്ടില്ലെന്നും ഉപാസന പറയുന്നു.

തന്റെ 22 -ാം വയസ്സിലാണ് മാസം 60,000 രൂപ ശമ്പളമുള്ള ജോലി ഉപാസന ഉപേക്ഷിക്കുന്നത്. വ്യക്തമായ പ്ലാനുകളോ കൃത്യമായ വരുമാന മാർഗ്ഗങ്ങളോ ഇല്ലാതെയായിരുന്നു ഈ തീരുമാനം. തുടർന്ന് കയ്യിലുള്ള സേവിങ്സ് ഉപയോഗിച്ച് ജീവിച്ച ആ നാളുകൾ ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നുവെന്ന് അവർ പറയുന്നു. മുൻപത്തെ ജോലി മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരുന്നുവെന്നും, എന്നാൽ, ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയത് കുടുംബത്തോടും വളർത്തു മൃഗങ്ങൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സഹായിച്ചുവെന്നും ഉപാസന വ്യക്തമാക്കി. ഇപ്പോൾ താൻ ഏറെ സന്തോഷവതിയാണെന്നും അവർ പറയുന്നു.

ഉപാസനയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുകൂല പ്രതികരണങ്ങളുമായി എത്തിയത്. 'ഈ തലമുറയോട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം അവർ റിസ്ക് എടുക്കാൻ ഭയപ്പെടുന്നില്ല എന്നതാണ്. സ്കൂളുകളിൽ നമ്മെ ഒരിക്കലും പഠിപ്പിക്കാത്ത കാര്യമാണത്' എന്നാണ് ഒരാൾ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ജോലിയെക്കുറിച്ചോർത്ത് മടുപ്പ് തോന്നാറുണ്ടോ? 8 മാസമായി വീട്ടിലിരിക്കുന്ന യുവാവിന്റെ അനുഭവം കേൾക്കൂ
'നമ്മുടെ നാട്ടിലെ മാര്‍ക്കറ്റുകള്‍ തന്നെ ഇതിലും ഭേദം, എന്തുകൊണ്ട് ഇന്ത്യക്ക് മാത്രം കുറ്റം'? ചൈനയിൽ നിന്നും യുവാവിന്റെ വീഡിയോ