അമ്പോ ഇതെങ്ങനെ? ഏഴു മില്ല്യൺ ആളുകൾ കണ്ട ആ വീഡിയോയിൽ എന്താണ്?

Published : Jan 02, 2024, 10:37 PM IST
അമ്പോ ഇതെങ്ങനെ? ഏഴു മില്ല്യൺ ആളുകൾ കണ്ട ആ വീഡിയോയിൽ എന്താണ്?

Synopsis

ഡച്ച് ഡിസൈനർമാരായ കോയിൻ മീർകെർക്കും ഹ്യൂഗോ ഡി ബൂണും ചേർന്നാണ് ഇത് നിർമ്മിച്ചത് എന്നും പോസ്റ്റിന്റെ അടിക്കുറിപ്പിൽ വിശ​ദീകരിക്കുന്നുണ്ട്.

കൗതുകം പകരുന്ന അനേകം കാര്യങ്ങൾ ഇന്ന് നമ്മൾ സോഷ്യൽ മീഡിയകളിലൂടെ കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഈ വീഡിയോയും. കണ്ടിരിക്കുന്നത് ഏഴു മില്ല്യണിലധികം ആളുകളാണ്. എന്നാലും, ഇത്രയധികം പേർ കൗതുകത്തോടെ കാണാൻ മാത്രം എന്താണ് ഈ വീഡിയോയിൽ ഉള്ളത് എന്നല്ലേ? 

മാങ്ങയിൽ നിന്നും ലെതർ ഉണ്ടാക്കിയെടുക്കുന്ന രണ്ട് യുവാക്കളെയാണ് വീഡിയോയിൽ കാണുന്നത്. നെതർലാൻഡിൽ നിന്നുള്ള രണ്ട് ഡിസൈനർമാരാണ് പ്രകൃതിക്ക് ദോഷമില്ലാത്ത തരത്തിലുള്ള ഈ ലെതറുകൾ നിർമ്മിച്ചെടുത്തിരിക്കുന്നത്. മോശമായിപ്പോകുന്ന മാങ്ങയുടെ തോലുപയോ​ഗിച്ചാണ് ഇരുവരും ചേർന്ന് ഈ ലെതർ നിർമ്മിക്കുന്നത്. എങ്ങനെയാണ് ഈ തുകൽ നിർമ്മിച്ചെടുക്കുന്നത് എന്ന് വിശദീകരിക്കുന്ന വീഡിയോയ്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. 

തുകൽ നിർമ്മിക്കുന്നതിന് വേണ്ടി കൊല്ലപ്പെടുന്ന മൃ​ഗങ്ങളുടെ എണ്ണം നൂറുകോടിയിലധികം വരും എന്നാണ് നേരത്തെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ (പെറ്റ) കണക്കുകളിൽ പറഞ്ഞിരുന്നത്. അവിടെയാണ് ഈ യുവാക്കളുടെ പ്രവൃത്തി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 

sambentley എന്ന യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറയുന്നത്, ഈ തുകൽ പശുവിനെ ഉപയോ​ഗിച്ച് നിർമ്മിച്ചതല്ല! വ്യത്യാസം കണ്ടെത്താമോ എന്നാണ്. ഡച്ച് ഡിസൈനർമാരായ കോയിൻ മീർകെർക്കും ഹ്യൂഗോ ഡി ബൂണും ചേർന്നാണ് ഇത് നിർമ്മിച്ചത് എന്നും പോസ്റ്റിന്റെ അടിക്കുറിപ്പിൽ വിശ​ദീകരിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമാകുന്ന തുകലിന് ഒരു ബദൽ എന്ന നിലയിൽ പ്രകൃതിയെ നോവിക്കാതെയുള്ള തുകൽ നിർമ്മാണം ലക്ഷ്യമിട്ട് ഫ്രൂട്ട്ലെതർ റോട്ടർഡാം (Fruitleather Rotterdam) എന്ന സ്ഥാപനവും ഈ ഡിസൈനർമാർ തുടങ്ങിയിട്ടുണ്ട്. 

പൂർണ്ണമായും പ്രകൃതിദത്ത വസ്തുക്കളിലാണ് ഈ തുകൽ നിർമ്മിക്കുന്നത് എന്നും ഇവർ പറയുന്നു. ഇതുകൊണ്ട് വാച്ചിന്റെ സ്ട്രാപ്പുകൾ, പേഴ്‌സ്, ഷൂസ് എന്നിവയെല്ലാം നിർമ്മിക്കുന്നുണ്ട്. അതുപോലെ ഇത് വാട്ടർപ്രൂഫാണ് എന്നും വീഡിയോയിൽ പറയുന്നു. 

ഇതുപോലെ, നേരത്തെ തന്നെ മെക്‌സിക്കോയിൽ നിന്നുള്ള യുവസംരംഭകരായ അഡ്രിയാന്‍ ലോപ്പസും മാര്‍ട്ടി കസാരസും ചേർന്ന് ഡെസ്സേര്‍ട്ടോ എന്ന കള്ളിമുള്‍ ചെടിയുടെ ഇലകളില്‍ നിന്നും തുകൽ നിർമ്മിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും