ഇങ്ങനെയാവണമെടാ സുഹൃത്ത്; വെള്ളച്ചാട്ടത്തിൽ കുടുങ്ങി നായ, സുഹൃത്തിനെ വിടാതെ പിടിച്ച് മറ്റൊരു നായ, വീഡിയോ

Published : Mar 04, 2024, 04:06 PM IST
ഇങ്ങനെയാവണമെടാ സുഹൃത്ത്; വെള്ളച്ചാട്ടത്തിൽ കുടുങ്ങി നായ, സുഹൃത്തിനെ വിടാതെ പിടിച്ച് മറ്റൊരു നായ, വീഡിയോ

Synopsis

വീഡിയോയിൽ രണ്ട് നായകളാണ് ഉള്ളത്. അതിൽ കറുത്ത നിറമുള്ള ഒരു നായ വെള്ളത്തിൽ വീഴുന്നത് കാണാം. അതിന്റെ വായയിൽ ഒരു വടിക്കഷ്ണം ഉണ്ട്.

വളരെ അധികം സ്നേഹവും നന്ദിയും കാണിക്കുന്ന മൃ​ഗങ്ങളാണ് നായകൾ. അത് തെളിയിക്കുന്ന അനേകം അനേകം സംഭവങ്ങൾ നമ്മൾ തന്നെ കണ്ടിട്ടുണ്ടാവും. മനുഷ്യന് മാത്രമല്ല, തങ്ങളിൽ പെട്ട നായകൾക്കും സഹായികളാണ് നായകൾ. അതുപോലെ, വെള്ളച്ചാട്ടത്തിൽ പെട്ട ഒരു നായയെ രക്ഷിക്കുന്ന മറ്റൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

Gabriele Corno എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. ആരായാലും കൊതിച്ചുപോകും ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടാൻ. എന്തെങ്കിലും ആപത്തുണ്ടാകുമ്പോൾ അവിടെ നമ്മെ ഉപേക്ഷിച്ച് പോകുന്നവരല്ലല്ലോ നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ. മറിച്ച്, നമ്മുടെ കൂടെ നിന്ന് നമ്മെ സഹായിക്കുന്നവരല്ലേ? അങ്ങനെ ഒരു സുഹൃത്താണ് ഈ നായ എന്നതിന് യാതൊരു സംശയവും വേണ്ട. അതിനുള്ള തെളിവ് തന്നെയാണ് ഈ വീഡിയോ. 

വീഡിയോയിൽ രണ്ട് നായകളാണ് ഉള്ളത്. അതിൽ കറുത്ത നിറമുള്ള ഒരു നായ വെള്ളത്തിൽ വീഴുന്നത് കാണാം. അതിന്റെ വായയിൽ ഒരു വടിക്കഷ്ണം ഉണ്ട്. പൊടുന്നനെ നായ ഒരു വെള്ളച്ചാട്ടത്തിൽ പെട്ടു പോവുന്നു. വെള്ളം കുതിച്ചൊഴുകുകയാണ്. അത് കാണുന്ന ആരും ഒന്ന് ഭയപ്പെട്ട് പോകും. അത്രയും ശക്തിയിലാണ് വെള്ളം കുതിച്ചൊഴുകുന്നത്. എന്നാൽ, കരയിൽ ഒരു നായ നിൽക്കുന്നുണ്ട്. അത് വെള്ളത്തിൽ പെട്ട നായയുടെ വായിലുണ്ടായിരുന്ന വടിക്കഷ്ണം കടിച്ചുപിടിച്ചു കൊണ്ട് അതിനെ വലിച്ച് കരയിൽ കയറ്റാൻ ശ്രമിക്കുന്നു. അധികം വൈകാതെ ശ്രമം വിജയിക്കുകയും നായയെ കരയിൽ കയറുകയും ചെയ്തു. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരു യഥാർത്ഥ സുഹൃത്ത് ഇങ്ങനെയാണ് എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു