ഇതാണ് ഞാൻ ജീവിക്കാനാ​ഗ്രഹിക്കുന്ന ഇന്ത്യ; മുംബൈ ലോക്കൽ ട്രെയിനിൽ നിന്നും ഒരു അതിമനോഹര വീഡിയോ

Published : Jul 12, 2026, 03:34 PM IST
viral video

Synopsis

മുംബൈ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ ഒരു നായ സീറ്റിൽ കിടന്ന് സുഖമായി ഉറങ്ങുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ശല്ല്യപ്പെടുത്താതെ യാത്രക്കാരും.

ട്രെയിനുകളിൽ നിന്നുള്ള അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ, നമ്മെ അസ്വസ്ഥരാക്കുന്ന വീഡിയോകളുണ്ടാവാം. എന്നാൽ, അതേസമയം തന്നെ നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന, നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോകളും ഒരുപാടുണ്ടാവാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ സീറ്റിൽ കിടന്ന് സുഖമായി ഉറങ്ങുന്ന നായയുടേതാണ് ഈ മനോഹരമായ വീഡിയോ. യാത്രക്കാർ നായയെ ബുദ്ധിമുട്ടിക്കാതെ ചേർത്തുപിടിക്കുന്ന ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്.

മുംബൈ ലോക്കൽ ട്രെയിനിന്‍റെ വനിതാ കോച്ചിലെ ഒഴിവുള്ള സീറ്റിന്‍റെ ഒരു കോർണറിൽ നായ ശാന്തമായി ഉറങ്ങുകയായിരുന്നു. യാത്രികരുടെ തിരക്കോ ബഹളമോ ഒന്നും തന്നെ നായയുടെ ഉറക്കത്തെ ബാധിച്ചില്ല എന്നും കാണാം. ട്രെയിനിലെ യാത്രക്കാർ നായയെ ശല്യപ്പെടുത്താതെ സ്നേഹത്തോടെ തലോടുകയും, നായ ഏറെ നേരം ഒരേ കിടപ്പ് തുടർന്നപ്പോൾ അതിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അപരിചിതരായ ആളുകൾ പോലും നായയോട് കാണിച്ച കരുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

 

@thewoofline എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് 'The India I want to live in' (ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ) എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കുവെച്ചത്. ആയിരക്കണക്കിന് ആളുകളാണ് ഈ ദൃശ്യം കണ്ടത്. 'മുംബൈയിൽ മാത്രമേ ഇത്തരം കാഴ്ചകൾ കാണാനാകൂ', 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന ഭാരതീയ സംസ്കാരത്തിന്റെ മാതൃകയാണിത്' എന്നിങ്ങനെ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കുറിച്ചിരിക്കുന്നത്. എന്തായാലും, ഈ മനോഹരമായ ദൃശ്യം നമ്മുടെ ദിവസത്തെ തന്നെ പൊസിറ്റീവായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.

PREV
Read more Articles on
click me!

Recommended Stories

61 -കാരി 1 വർഷത്തിനിടെ കുറച്ചത് 18 കിലോ, ജിം അമ്മയ്‍ക്കിപ്പോൾ ലഹരിയെന്ന് മകൻ
എത്ര നല്ല മാനേജർ, ഭാ​ഗ്യം വേണം; ജീവനക്കാരിയുടെ റീൽ കണ്ടു, പിന്നാലെ സർപ്രൈസ് സമ്മാനം!