ഒറ്റക്കാഴ്ചയില്‍ തന്നെ മനം കവര്‍ന്ന മിടുക്കി; 'നിനക്ക് ബിസ്ക്കറ്റ് വേണോ റൊട്ടി വേണോ?' നായയോട് കൊച്ചുകുട്ടി

Published : Jun 03, 2026, 01:02 PM IST
viral video

Synopsis

നായയോടുള്ള ഒരു കൊച്ചുകുട്ടിയുടെ സ്നേഹത്തോടെയുള്ള ചില ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ബിസ്കറ്റ് വേണോ, റൊട്ടി വേണോ തുടങ്ങിയ ചോദ്യങ്ങളാണ് ഈ മിടുക്കി നായയോട് ചോദിക്കുന്നത്. 

കുട്ടികളും വളർത്തുമൃഗങ്ങളും തമ്മിലുള്ള സ്നേഹ​വും സൗഹൃദവും കാണിച്ചുതരുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീ‍ഡിയോയാണ് ഇപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു കൊച്ചു പെൺകുട്ടിയും നായയുമാണ് ഈ വീഡിയോയിൽ ഉള്ളത്. ശാന്തനായി വിശ്രമിക്കുന്ന ഒരു നായയോട് അതീവ നിഷ്കളങ്കമായി സംസാരിക്കാൻ ശ്രമിക്കുകയാണ് കുട്ടി. അവളുടെ ചോദ്യങ്ങൾ ആരുടെ മുഖത്തും പുഞ്ചിരി വിടർത്തും. @kuhu_coo_bird എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഡോഗേഷ് ഭായിയുമായുള്ള ക്യൂട്ട് സംഭാഷണം' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ, അല്പം ഉയർന്ന ഒരു സ്ഥലത്ത് ശാന്തമായി കിടക്കുന്ന ഒരു നായയെ കാണാം. അതിന്റെ മുന്നിലേക്ക് വരികയാണ് ഈ കൊച്ചുപെൺകുട്ടി. വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും അവൾ നായയോട് സംസാരിക്കാൻ തുടങ്ങുന്നു. അവന് കഴിക്കാൻ എന്താണ് വേണ്ടതെന്ന് ആവർത്തിച്ച് ചോദിക്കുന്നതും വീഡിയോയിൽ കാണാം. 'ഡോഗ്ഗി, നിനക്ക് ബിസ്ക്കറ്റ് വേണോ? ബിസ്ക്കറ്റ് വേണ്ടേ? റൊട്ടി വേണോ? ഇല്ലേ? ബിസ്ക്കറ്റ് വേണോ? നിൽക്കൂ, ഞാൻ ഇപ്പോൾ വരുത്തിച്ചു തരാം' എന്നെല്ലാമാണ് കുട്ടി ചോദിക്കുന്നത്. ഒടുവിൽ തന്റെ സംഭാഷണം അവസാനിപ്പിച്ച് അവൾ നായയോട് ടാറ്റയും പറഞ്ഞ് അവിടെനിന്ന് നടന്നുപോകുന്നതും കാണാം.

 

 

വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആ കുട്ടിയെ പഠിപ്പിച്ച മാതാപിതാക്കളെ പലരും അഭിനന്ദിച്ചു. 'മൃഗങ്ങളോട് കരുണ കാണിക്കാൻ കുട്ടിയെ പഠിപ്പിച്ചതിന് നന്ദി' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'കുട്ടികളും മൃഗങ്ങളും എപ്പോഴും ലോകത്തെ മനോഹരമാക്കുന്നു. ലോകം അവർ ഭരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.

 

PREV
Read more Articles on
click me!

Recommended Stories

മലകയറ്റത്തിനിടെ വെള്ളം അന്വേഷിച്ച് ചെന്ന ഇന്ത്യൻ യുവാവിന് ലഞ്ചൊരുക്കി ജപ്പാനിലെ ദമ്പതികൾ
'മോശക്കാരി, സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവൾ'; ടാങ്ക് ടോപ്പ് ധരിച്ച് പുറത്തിറങ്ങിയ യുവതിയെ അധിക്ഷേപിച്ച് സ്ത്രീ