'മോശക്കാരി, സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവൾ'; ടാങ്ക് ടോപ്പ് ധരിച്ച് പുറത്തിറങ്ങിയ യുവതിയെ അധിക്ഷേപിച്ച് സ്ത്രീ

Published : Jun 03, 2026, 11:07 AM IST
viral video

Synopsis

പാന്‍റും ടാങ്ക് ടോപ്പും ധരിച്ച് പുറത്തിറങ്ങിയ യുവതിക്ക് നേരെ സ്ത്രീയുടെ അധിക്ഷേപം. മോശക്കാരി എന്നും സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവര്‍ എന്നും വിളിച്ച് അധിക്ഷേപിച്ചു. ഞെട്ടിക്കുന്ന വീഡിയോ കാണാം. 

പുറത്തുപോകുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ യുവതിയെ രൂക്ഷമായി അധിക്ഷേപിച്ച് അപരിചിതയായ സ്ത്രീ. അനുഷ്ക ശർമ്മ എന്ന യുവതിയാണ് തനിക്കുനേരെയുണ്ടായ 'സദാചാര പൊലീസിം​ഗി'ന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഒരു പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ള സാധനങ്ങൾ വാങ്ങാനായി സ്കൂട്ടറിൽ പുറത്തുപോയതായിരുന്നു അനുഷ്ക. ആ സമയത്ത് വഴിയിൽ കണ്ട ഒരു സ്ത്രീ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ അവളെ അധിക്ഷേപിക്കുകയായിരുന്നു.

അനുഷ്ക പറയുന്നതനുസരിച്ച്, ആ പ്രായമായ സ്ത്രീ അവളുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും അവളെ 'മോശക്കാരി' എന്ന് എന്ന് വിളിക്കുകയും ചെയ്തു. വീഡിയോയിൽ, അവർ അനുഷ്കയുടെ വസ്ത്രങ്ങളെ 'നഗ്നമായ വസ്ത്രങ്ങൾ' എന്ന് വിശേഷിപ്പിക്കുന്നത് കേൾക്കാം. ഇത്തരം വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ സമൂഹത്തെ നശിപ്പിക്കുകയാണെന്നും അവർ ഈ പ്രദേശത്ത് ജീവിക്കാൻ യോഗ്യരല്ലെന്നും ആ സ്ത്രീ പറഞ്ഞതായും അനുഷ്ക ആരോപിക്കുന്നു. തുടർന്ന് അനുഷ്ക ആ സ്ത്രീയോട് പ്രതികരിക്കുകയും ഈ ദൃശ്യങ്ങൾ തന്റെ ഫോണിൽ പകർത്തുകയുമായിരുന്നു.

കറുത്ത ടാങ്ക് ടോപ്പും പാന്‍റുമാണ് അനുഷ്ക ധരിച്ചിരുന്നത്. തന്റെ വസ്ത്രധാരണം എന്തിനാണ് ഇത്രയധികം വിമർശിക്കപ്പെടുന്നത് എന്നും അവൾ ചോദിക്കുന്നു. അതേസമയം പ്രായമായ സ്ത്രീയും ഈ ദൃശ്യങ്ങൾ സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അത് അനുചിതമായ വസ്ത്രമാണെന്നും അമിതമായി ശരീരം പ്രദർശിപ്പിക്കുന്നതാണെന്നും ആരോപിച്ച് അവർ അനുഷ്കയെ അധിക്ഷേപിച്ചു കൊണ്ടേയിരുന്നു. 'തേജ്പൂരിൽ ഇങ്ങനെയുള്ള മോശം മനുഷ്യർ ജീവിച്ചിരിപ്പുണ്ടെന്ന് ഞാൻ കരുതിയില്ല' എന്ന കുറിപ്പോടെയാണ് അനുഷ്ക ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

 

 

പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഒരു സ്ത്രീയുടെ വസ്ത്രധാരണം എന്തിനാണ് മറ്റുള്ളവരുടെ വിചാരണയ്ക്ക് വിധേയമാക്കുന്നത് എന്ന് പലരും ചോദിച്ചു. ധൈര്യത്തോടെ പ്രതികരിക്കുകയും റെക്കോര്‍ഡ് െചയ്ത് ഷെയര്‍ ചെയ്യുകയും ചെയ്തതില്‍ യുവതിയെ പലരും അഭിനന്ദിച്ചു. 'ഒരു പെൺകുട്ടിയുടെ വസ്ത്രധാരണം അവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ബഹുമാനിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തവും. അവളുടെ വസ്ത്രമല്ല മാറ്റേണ്ടത്, നിങ്ങളുടെ ചിന്താഗതിയാണ്' എന്നാണ് മറ്റൊരാൾ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഇതൊക്കെയാണ് വിശ്വാസം; സമയം രാത്രി 10 മണി, കടയടച്ചിട്ടും സാധനങ്ങൾ പുറത്ത്, വേണ്ടതെടുക്കാം, വില അയച്ചാൽ മതി
കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ആർമി പൈലറ്റ്, വീഡിയോ വൈറൽ