ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക് 'മദ്യപിച്ച് ലക്ക് കെട്ട' ഒരു മാൻ വഴിയിലുണ്ട്, സൂക്ഷിച്ച് പോവുക; വീഡിയോടൊപ്പം ഫ്രഞ്ച് പോലീസിന്‍റെ മുന്നറിയിപ്പ്

Published : May 15, 2026, 08:15 AM IST
drunk deer

Synopsis

പ്രകൃതിദത്തമായി പുളിച്ച പഴങ്ങൾ കഴിച്ച് മൃഗങ്ങൾ മദ്യപിക്കുന്നതിനെക്കുറിച്ച് ഫ്രഞ്ച് പോലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ലക്കുകെട്ട ഒരു മാനിന്റെ വീഡിയോ പങ്കുവെച്ച പോലീസ്, ഇത്തരം മൃഗങ്ങൾ റോഡപകടങ്ങൾക്ക് കാരണമായേക്കാമെന്നും വനപ്രദേശങ്ങളിൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ആവശ്യപ്പെട്ടു.

 

മൃഗങ്ങൾ മദ്യപിക്കുമോ? കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഫ്രഞ്ച് പോലീസ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എത്തിയപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കൾ ആദ്യം അമ്പരന്നു. പക്ഷേ, സംഗതി സത്യമാണെന്ന് അറിഞ്ഞതോടെ അമ്പരപ്പ് മാറി. സാധാരണഗതിയിൽ മദ്യം തയ്യാറാക്കുന്നത് പുളിപ്പിച്ചാണ്. മനുഷ്യൻ കൃത്രിമമായി പുളിപ്പിച്ച് മദ്യം തയ്യാറാക്കുമ്പോൾ പ്രകൃതി സ്വയമേവ ലഹരിയുണ്ടാക്കുന്ന ചില സൂത്രവിദ്യകൾ കണിക്കുന്നു. അത്തരത്തിൽ ലഹരിയുടെ അംശമുള്ള ചില പഴങ്ങൾ കഴിച്ച മൃഗങ്ങൾ 'പൂസായി' റോഡുകൾ അധിക്രമം കാണിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഫ്രഞ്ച് പോലീസിന്‍റെ മുന്നറിയിപ്പ്. സംഗതി സത്യമാണെന്നതിന് തെളിവായി ഒരു വീഡിയോയും ഫ്രഞ്ച് പോലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

'പൂസായ' മാൻ

വീഡിയോയിൽ വിശാലമായ ഒരു പുൽമേട്ടിൽ 'കിളി' പോയ മട്ടിൽ വട്ടം തിരിയുകയും അപ്രതീക്ഷിതമായി കുത്തിച്ച് ചാടുകയും ഇടയ്ക്ക് കാലിടറി താഴെ വീഴുകയും ചെയ്യുന്ന ഒരു മാനിനെ കാണാം. വസന്തകാലത്ത് വനങ്ങളിൽ പുളിപ്പിച്ച പഴങ്ങളും ചിലയിനം സസ്യങ്ങളും കഴിക്കുമ്പോഴാണ് മൃഗങ്ങൾ ഇത്തരം അസ്വാഭാവിക സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നത്. ഫ്രാൻസിലെ ഗ്രാമ പ്രദേശങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം മദ്യപിച്ച് ലക്ക് കെട്ട മാനുകളെയോ മറ്റ് മൃഗങ്ങളെയോ കാണാൻ സാധ്യതയുണ്ടെന്നായിരുന്നു പോലീസിന്‍റെ മുന്നറിയിപ്പ്. മധ്യ-കിഴക്കൻ ഫ്രാൻസിലെ വനപ്രദേശത്തെ പോലീസ് വകുപ്പായ ജെൻഡർമേരി ഡി സാവോനെ - എറ്റ് - ലോയർ ആണ് മുന്നറിയിപ്പ് നൽകിയത്. മെയ് 5 ന് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇതിനകം വൈറലായി.

സൂക്ഷിച്ച് വാഹനം ഓടിക്കുക

"എല്ലാ റോഡ് ഉപയോക്താക്കളും മദ്യപിക്കുന്നവരല്ല. എന്നാൽ ചില മൃഗങ്ങൾ" എന്ന കുറിപ്പോടെയാണ് ഫ്രഞ്ച് പോലീസ് വീഡിയോ പങ്കുവച്ചത്. ഇത്തരത്തിൽ പെരുമാറുന്ന മാനുകൾ റോഡ് അപകടങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ വനപ്രദശത്തിനടുത്ത് കൂടി യാത്ര ചെയ്യുകയാണെങ്കിൽ ഏറെ ശ്രദ്ധയേടെ യാത്ര ചെയ്യണമെന്നും ഫ്രഞ്ച് പോലീസ് കുറിപ്പിൽ ആവശ്യപ്പെട്ടു. ഇത്തരത്തിൽ പുളിച്ച സസ്യങ്ങളോ ലഹരിയുടെ അംശമുള്ള ചില പഴങ്ങളോ സ്വാഭാവികമായി പുളിക്കുമ്പോൾ, പഞ്ചസാര എത്തനോൾ ആയി വിഘടിക്കുന്നു, ഇത് മൃഗങ്ങളെ ലഹരി പിടിപ്പിക്കാൻ കഴിവുള്ള ഒരുതരം പ്രകൃതിദത്ത "ഫോറസ്റ്റ് അപ്പെരിറ്റിഫ്" സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള സസ്യങ്ങളോ പഴങ്ങളോ അമിതമായി കഴിക്കുന്ന മൃഗങ്ങളാണ് അസാധാരണമായി പെരുമാറുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

'25 വയസ്സായപ്പോഴേക്കും കിളവിയായോ?'; വിവാഹത്തിന് നിർബന്ധിക്കുന്ന അമ്മയും ബന്ധുക്കളും, വീഡിയോയുമായി യുവതി
കൊറിയയിലും ഇങ്ങനെയൊരു കാഴ്ചയോ?! ഇന്ത്യൻ യുവതി പങ്കുവച്ച വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസൺസ്