ചുവന്ന ഷൂസുമിട്ട്, മാരത്തോണില്‍ പങ്കെടുത്ത് താറാവ്, വൈറലായി വീഡിയോ

By Web TeamFirst Published Nov 12, 2021, 2:48 PM IST
Highlights

“ഞാൻ ന്യൂയോർക്ക് മാരത്തോണിൽ ഓടി! അടുത്ത വർഷം ഞാൻ കൂടുതൽ മെച്ചപ്പെടും! എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ മനുഷ്യർക്കും നന്ദി!” എന്നാണ് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.  

മാരത്തോണു(Marathon)കളിൽ പങ്കെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല കരുത്തും, വീര്യവും ഒക്കെ ആവശ്യമാണ്. എന്നാൽ ഈ വർഷം, ടിസിഎസ് ന്യൂയോർക്ക് സിറ്റി മാരത്തോണിൽ പങ്കെടുക്കാൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി, ഒരു പുതിയ താരം എത്തിയിരുന്നു. ഒരുപക്ഷേ ആ മാരത്തോണിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച താരമായിരുന്നു അത്. മാരത്തോണിൽ മനുഷ്യർക്കൊപ്പം ഇപ്രാവശ്യം ഓടാനെത്തിയത് മറ്റാരുമല്ല, ഒരു താറാവാ(Duck)ണ്. എല്ലാ കണ്ണുകളും, അവന്റെ മേലായിരുന്നു. “സെഡക്റ്റീവ്” എന്ന് പേരുള്ള ഒരു ഇൻസ്റ്റാഗ്രാം പേജാണ് താറാവിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.  

ഇങ്ങനെ ഓടാനെത്തിയ അവൻ ഒരു ചില്ലറക്കാരനല്ല. വ്രിങ്ക്ൾ ദി ഡക്ക് എന്ന പേരില്‍ അമേരിക്കയിൽ ടിക്ടോക്ക് തരംഗമാണ് താറാവ്. ന്യൂയോർക്കിലെ തെരുവുകളിലൂടെ ഒരു ചുവന്ന ഷൂസുമിട്ട് ഓടുന്ന താറാവിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്. താറാവിനെ കാണുമ്പോൾ കാഴ്ചക്കാർ വലിയ ഉത്സാഹത്തോടെ കൈയടിക്കുന്നതും വീഡിയോയിൽ കാണാം. “ഞാൻ ന്യൂയോർക്ക് മാരത്തോണിൽ ഓടി! അടുത്ത വർഷം ഞാൻ കൂടുതൽ മെച്ചപ്പെടും! എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ മനുഷ്യർക്കും നന്ദി!” എന്നാണ് വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.  

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ, പോസ്റ്റ് 62,000 -ത്തിലധികം 'ലൈക്കുകൾ' നേടി. രണ്ട് ദിവസം മുമ്പ് പങ്കിട്ട ഇത് 1.8 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. പലരും ഇത് അവിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ടു. യുഎസ്സില്‍ വളരെ പ്രശസ്തമായ ന്യൂയോർക്ക് സിറ്റി മാരത്തോണിൽ ആയിരങ്ങളാണ് പങ്കെടുത്തത്.  

click me!