ശ്ശെടാ എന്തോന്നിത്, ക്യാമറക്കാഴ്ചയില്‍ അന്തംവിട്ട് തത്ത, വൈറലായി വീഡിയോ

Published : Nov 07, 2021, 01:35 PM IST
ശ്ശെടാ എന്തോന്നിത്, ക്യാമറക്കാഴ്ചയില്‍ അന്തംവിട്ട് തത്ത, വൈറലായി വീഡിയോ

Synopsis

വീഡിയോയിൽ തത്ത തലകീഴായി ക്യാമറയിലേക്ക് നോക്കുന്നത് കാണാം. തത്തയുടെ തല സ്‌ക്രീനിനെ പൂർണ്ണമായും മൂടുന്നു. അതേസമയം അവന്റെ വലിയ കൗതുകമുള്ള കണ്ണുകൾ, ക്യാമറയ്ക്കുള്ളിൽ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നത് ആരെയും ചിരിപ്പിക്കും. 

പക്ഷികളുടെയും മൃ​ഗങ്ങളുടെയും വീഡിയോ(video)കൾക്ക് സോഷ്യൽ മീഡിയ(social media)യിൽ ആരാധകരേറെയാണ്. അതുകൊണ്ട് തന്നെ അവയുടെ വീഡിയോകൾ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാ(viral)വാറുണ്ട്. ട്രാഫിക് ക്യാമറയിൽ 'പീക്കാബൂ' കളിക്കുന്ന ഒരു പച്ച തത്തയുടെ രസകരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ തത്തയുടെ കൗതുകവും ധിക്കാരവും എല്ലാം വ്യക്തമായി കാണാം. ബ്രസീലിലെ തെരുവിലെ ട്രാഫിക്ക് പരിശോധിക്കാനുള്ള ഉയർന്ന ക്യാമറയിലാണ് പതിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പകർത്തിയിരിക്കുന്നത്. 

വീഡിയോയിൽ തത്ത തലകീഴായി ക്യാമറയിലേക്ക് നോക്കുന്നത് കാണാം. തത്തയുടെ തല സ്‌ക്രീനിനെ പൂർണ്ണമായും മൂടുന്നു. അതേസമയം അവന്റെ വലിയ കൗതുകമുള്ള കണ്ണുകൾ, ക്യാമറയ്ക്കുള്ളിൽ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നത് ആരെയും ചിരിപ്പിക്കും. അത് മാത്രമല്ല, തത്തയുടെ ചെറിയ കുസൃതികളും ലെൻസിന് മുന്നിൽ തുടർച്ചയായി വീണ്ടും പ്രത്യക്ഷപ്പെടുന്നതും എല്ലാം വീഡിയോയെ രസകരമാക്കുന്നു.

‘കാസ്സി’ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇന്റർനെറ്റിൽ എത്തിയ ഉടൻ തന്നെ അത് പെട്ടെന്ന് വൈറലാകുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകള്‍ കാണുകയും ചെയ്‍തു. 

PREV
Read more Articles on
click me!

Recommended Stories

'പണം മാത്രം മതിയോ സമാധാനം വേണ്ടേ? ജോലിയുപേക്ഷിച്ച ശേഷം സി​ഗരറ്റ് വലി പോലും കുറഞ്ഞു'; യുവാവിന്റെ പോസ്റ്റ്
ഒരുമാസം തനിച്ച് ബെം​ഗളൂരുവിൽ കഴിയാൻ 1 ലക്ഷം രൂപ വേണം, വീഡിയോ ഷെയർ ചെയ്ത് യുവതി