ഓരോ യാത്രയിലും കൂട്ടായി നായ, ഇ റിക്ഷാ ഡ്രൈവറുടെ വീഡിയോ വൈറലാവുന്നു

Published : Sep 13, 2022, 11:33 AM IST
ഓരോ യാത്രയിലും കൂട്ടായി നായ, ഇ റിക്ഷാ ഡ്രൈവറുടെ വീഡിയോ വൈറലാവുന്നു

Synopsis

നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയതും. 'ഹൃദയം കൊണ്ട് സമ്പന്നനായ ആൾ. മോത്തി വളരെ ക്യൂട്ടാണ്. നിങ്ങൾ രണ്ടുപേരും അനു​ഗ്രഹിക്കപ്പെടട്ടെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

നായകൾ മനുഷ്യരെ അക്രമിക്കുന്നതിനെ കുറിച്ചുള്ള വാർത്തകൾ വർധിച്ച് വരികയാണ്. പലർക്കും നായ ഒരു പേടിസ്വപ്നം ആവുകയാണ്. എന്നാൽ, മനുഷ്യരും നായകളും തമ്മിലുള്ള ബന്ധം പലപ്പോഴും വളരെ വൈകാരികമാണ്. വളർത്തുനായകളെ മനുഷ്യർ പലപ്പോഴും തങ്ങളുടെ വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ് കാണുന്നത്. 

ഇവിടെ ഒരു ഇ റിക്ഷാ ഡ്രൈവർ തനിക്കൊപ്പം ഓരോ റൈഡിലും ഒരു നായയേയും കൂടെ കൊണ്ടുപോകും. അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ആ തെരുവ് നായയുടെ പേര് മോത്തി എന്നാണ്. വീഡിയോയിൽ മനുഷ്യനൊപ്പം ഇരിക്കുന്ന നായ തന്റെ ഓരോ റൈഡും ആസ്വദിക്കുന്നതായി കാണാം. 

ഡ്രൈവറോട് ആരുടെയാണ് ഈ നായ എന്ന് ചോദിക്കുമ്പോൾ 'അത് എന്റേതാണ്' എന്നാണ് ഡ്രൈവർ പറയുന്നത്. @adoptionplz എന്ന ഹാൻഡിലിൽ നിന്നാണ് വീഡിയോ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവ് നായകളുടെ രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് പ്രസ്തുത പേജ്. രജത് സക്സേന എന്ന വ്യക്തിയുടേതാണ് പേജ്. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഞാൻ രക്ഷാപ്രവർത്തനം കഴിഞ്ഞ് മടങ്ങുമ്പോൾ, തന്റെ സവാരി ആസ്വദിക്കുന്ന മോത്തി എന്ന നായയെ ഞാൻ കണ്ടു. ഞാൻ ആ വ്യക്തിയോട് അതേ കുറിച്ച് ചോദിച്ചപ്പോൾ, മോത്തിക്ക് അവനോടൊപ്പം ദിവസവും യാത്ര ചെയ്യാൻ ഇഷ്ടമാണെന്ന് പറഞ്ഞു.“

നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയതും. 'ഹൃദയം കൊണ്ട് സമ്പന്നനായ ആൾ. മോത്തി വളരെ ക്യൂട്ടാണ്. നിങ്ങൾ രണ്ടുപേരും അനു​ഗ്രഹിക്കപ്പെടട്ടെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

അതേ സമയം മറ്റൊരാൾ സമാനമായ തന്റെ അനുഭവം കമന്റിലെഴുതി. 'ഒരിക്കൽ താൻ ഇതുപോലെ യാത്ര ചെയ്യുമ്പോൾ ഒരാൾ ഇതുപോലെ ഒരു നായയെ കൊണ്ടുപോകുന്നത് കണ്ടു. ആ നായ ആകെ തുണിയിൽ പൊതിഞ്ഞാണിരുന്നത്. കാരണം ചോദിച്ചപ്പോൾ ഒരു അപകടത്തിൽ അതിന്റെ നാല് കാലുകളും ഒരു അപകടത്തിൽ നഷ്ടപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത്' എന്നായിരുന്നു കമന്റ്. 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും