
മനുഷ്യരും മൃഗങ്ങളും മറ്റ് ജീവജാലങ്ങളും എല്ലാം കൂടിച്ചേരുന്നതാണ് നമ്മുടെ ഭൂമി. സോഷ്യൽ മീഡിയ സജീവമായതോടു കൂടി നിരവധിക്കണക്കിന് വീഡിയോകളാണ് പക്ഷികളുടേയും മൃഗങ്ങളുടേതും ഒക്കെയായി നാം സോഷ്യൽ മീഡിയയിൽ കാണാറുള്ളത് അല്ലേ? നമുക്ക് അത്രയൊന്നും പരിചിതമല്ലാതിരുന്ന പല കാഴ്ചകളും ഇന്ന് നമുക്ക് പരിചിതമാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത് Latest Sightings എന്ന അക്കൗണ്ടിൽ നിന്നാണ്. പ്രകൃതിയിൽ നിന്നുള്ള ഇതുപോലുള്ള അനേകം രസകരവും കൗതുകകരവുമായ കാഴ്ചകൾ ഈ അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെടാറുണ്ട്. ഈ വീഡിയോയിൽ കാണുന്നതും കൗതുകകരമായ ഒരു കാഴ്ച തന്നെയാണ്. ഓരോ ജീവിക്കും താൻ കഷ്ടപ്പെട്ട് പിടികൂടിയ ഇര വളരെ പ്രധാനപ്പെട്ടതാണ്. അത് മറ്റൊരു ജീവിക്കും അവ നൽകില്ല.
അതുപോലെ, ഇവിടെ ഒരു മുതല ഒരു ഇരയെ പിടികൂടിയിട്ടുണ്ട്. ആ ഇരയെ അത് തന്റെ വായിലാക്കി ഭക്ഷണമാക്കാൻ പോവുകയാണ്. എന്നാൽ, ആ സമയത്താണ് ഒരു പരുന്ത് വന്ന് ആ ഇരയെ കൈക്കലാക്കാൻ നോക്കുന്നത്. പരുന്ത് വെള്ളത്തിലേക്ക് പറന്നിറങ്ങിയ ശേഷം മുതലയുടെ വായിൽ നിന്നും ആ ഇരയെ തട്ടിയെടുത്ത് പറക്കുന്നത് കാണാം. എന്നാൽ, മുതല അതങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറല്ല. അത് പരുന്തിന്റെ പിന്നാലെ പോകുന്നത് കാണാം.
പെട്ടെന്ന് പരുന്ത് ഇരയേയും അവിടെയിട്ടിട്ട് പോകുന്നതാണ് പിന്നെ കാണുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. അനവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'പരുന്തിന് ഭാഗ്യമുണ്ട്, അല്ലെങ്കിലത് മുതലയുടെ അടുത്ത ഭക്ഷണമായി മാറിയേനെ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ കമന്റ് നൽകിയത് 'പരുന്ത് മുതലയുടെ ഭക്ഷണം മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു' എന്നാണ്.
വായിക്കാം: ഇന്ത്യക്കാർ അടിപൊളിയാണ്, പക്ഷേ ഇക്കാര്യത്തിൽ..; വൈറലായി വിദേശിയുടെ വീഡിയോ