മുംബൈയിൽ 8 മാസമായി, എന്റെ അനുഭവം; വീഡിയോ പങ്കുവച്ച് ജാപ്പനീസ് യുവതി

Published : Oct 10, 2026, 01:17 PM IST
viral video

Synopsis

എല്ലാ രാജ്യങ്ങൾക്കും അതിന്റേതായ നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. ജപ്പാനിലും വൃത്തിഹീനമായ സ്ഥലങ്ങളുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു.

സോഷ്യൽ‌ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഇന്ത്യയെക്കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് വാർത്തകളെ ചോദ്യം ചെയ്ത് ജാപ്പനീസുകാരിയായ യുവതി രം​ഗത്ത്. ഹിതാരു-സാൻ എന്ന യുവതി മുംബൈയിലേക്ക് താമസം മാറിയിട്ട് എട്ട് മാസമായി. 'ഇന്ത്യയിലേക്ക് മാറിയതിനുശേഷമുള്ള എന്റെ തിരിച്ചറിവുകൾ' എന്ന ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്റെ അനുഭവങ്ങൾ ഇവർ പങ്കുവെച്ചത്. ഇന്ത്യയുടെ യഥാർത്ഥ സൗന്ദര്യവും നന്മകളും ലോകത്തിന് കാണിച്ചുകൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.

മുംബൈയിൽ ജീവിക്കുമ്പോൾ തനിക്ക് യാതൊരുവിധ മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും ഓൺലൈനിൽ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്ന നെഗറ്റീവ് അനുഭവങ്ങളൊന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. ചെറിയ ചില അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിച്ചാൽ, കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് താൻ ഇവിടെ കഴിയുന്നത്. കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മോശം വശങ്ങൾ മാത്രം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഹൈലൈറ്റ് ചെയ്യുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു. എല്ലാ രാജ്യങ്ങൾക്കും അതിന്റേതായ നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. ജപ്പാനിലും വൃത്തിഹീനമായ സ്ഥലങ്ങളുണ്ടെന്നും അവർ ഓർമ്മിപ്പിക്കുന്നു.

ഹിതാരു-സാന്റെ വീഡിയോയ്ക്ക് താഴെ അനേകങ്ങളാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയെ അനുകൂലിച്ചും സ്നേഹം അറിയിച്ചും നിരവധി പേർ കമന്റുകൾ നൽകി. ഇന്ത്യയുടെ ജനസംഖ്യ വളരെ കൂടുതലാണ് എന്നതിനെ കുറിച്ചും സോഷ്യൽ ചർച്ച ചെയ്യുന്നുണ്ട്. ജനസംഖ്യ കോടികൾ ആയതുകൊണ്ട് ചെറിയൊരു ശതമാനം ആളുകൾ തെറ്റായ രീതിയിൽ പെരുമാറിയാൽ പോലും അത് വലിയൊരു സംഖ്യയായി തോന്നും, അതല്ലാതെ ഇന്ത്യ പൊതുവെ സുരക്ഷിതമാണെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യ വല്ലാതെ വളർന്നു; ബ്ലിങ്കിറ്റിൽ ഫോട്ടോ പ്രിന്റിംഗ്, ഓർഡർ ചെയ്ത് ഞെട്ടി പോളിഷ് വ്ലോഗർ
അവളൊരു യഥാർത്ഥ പോരാളി; പുറത്ത് കുഞ്ഞ്, മനസ് തൊട്ട് പെട്രോൾ പമ്പ് ജീവനക്കാരി