അവളൊരു യഥാർത്ഥ പോരാളി; പുറത്ത് കുഞ്ഞ്, മനസ് തൊട്ട് പെട്രോൾ പമ്പ് ജീവനക്കാരി

Published : Oct 09, 2026, 02:24 PM IST
viral video

Synopsis

9.3 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.

ലഡാക്കിലെ ഒരു പെട്രോൾ പമ്പിൽ തന്റെ കുഞ്ഞിനെയും പുറത്തെടുത്തുകൊണ്ട് ജോലി ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ കാഴ്ച കണ്ടുനിന്നവരുടെ കണ്ണുനനയിക്കുകയും, അമ്മയുടെ കഷ്ടപ്പാട് മനസിനെ തൊട്ടതിനെ തുടർന്ന് നിരവധി പേർ സഹായവുമായി മുന്നോട്ടുവരികയും ചെയ്തു.

പ്രിയങ്ക എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'ഇവിടെയാണ് നിങ്ങൾ എന്നെ ഏറ്റവും വലിയ പ്രതിസന്ധിയിൽ കാണുന്നത്' എന്ന വാചകമാണ് വീഡിയോയിൽ നൽകിയിരുന്നത്. 9.3 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. യുവതിയുമായി വീഡിയോ കോളിൽ സംസാരിച്ച പ്രിയങ്ക, ആളുകൾ നൽകിയ സ്നേഹത്തെക്കുറിച്ചും സഹായ വാഗ്ദാനങ്ങളെക്കുറിച്ചും അവരെ അറിയിച്ചു.

'അവർക്ക് ലഭിച്ച സ്നേഹത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും അറിയിക്കാൻ ഞാൻ അവരെ വിളിച്ചു. സോഷ്യൽ മീഡിയയുടെ ഏറ്റവും മനോഹരമായ വശമാണിത് - ഒരു കഥ വെറും കാഴ്ചകളിൽ ഒതുങ്ങാതെ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നു' എന്നും പ്രിയങ്ക കുറിച്ചു.

തന്റെ വീഡിയോ ഇത്രയധികം ആളുകളിലേക്ക് എത്തിയെന്ന കാര്യം ആ അമ്മ അറിഞ്ഞിരുന്നില്ല. വീഡിയോ കോളിൽ സംസാരിക്കവെ കുഞ്ഞിന്റെ പേരും പ്രായവും പ്രിയങ്ക ചോദിച്ചറിഞ്ഞു. കൂടാതെ, സുമനസ്സുകൾ നൽകിയ തുക കുഞ്ഞിന്റെ കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. സഹായിച്ച എല്ലാവർക്കും പ്രിയങ്ക നന്ദി അറിയിച്ചു.

നിരവധിപ്പേരാണ് ഈ അമ്മയെ പുകഴ്ത്തി ഫേസ്ബുക്കിൽ കമന്റുകളിട്ടത്. 'അവൾ ഒരു യഥാർത്ഥ രാജ്ഞിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'അവൾ ഒരു യഥാർത്ഥ പോരാളിയാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

PREV
Read more Articles on
click me!

Recommended Stories

ഓറ ഫാര്‍മര്‍; ഇൻസ്റ്റ​ഗ്രാമിൽ തരം​ഗമായി കർഷക യുവാവിന്റെ ഫാഷൻ വീ‍ഡിയോ
21 വർഷത്തെ കാത്തിരിപ്പ്, അച്ഛനമ്മമാർക്കൊപ്പം ആദ്യ വിമാനയാത്ര; വൈകാരികമായ പോസ്റ്റുമായി മകൾ