പ്രണയത്തിലിപ്പോഴും ചെറുപ്പം; എല്ലാ ഭാര്യാഭര്‍ത്താക്കന്മാരും ഇങ്ങനെ ആയിരുന്നെങ്കില്‍, മനം കവര്‍ന്ന് ദമ്പതികള്‍

Published : Aug 04, 2026, 03:48 PM IST
viral video

Synopsis

വീഡിയോയിൽ, ഭാര്യ ഇരിക്കുന്ന മേശയിലേക്ക് രണ്ടു പ്ലേറ്റുകളിൽ ഭക്ഷണവുമായി ഭർത്താവ് നടന്നു വരുന്നത് കാണാം. മേശയ്ക്കരികിലെത്തുമ്പോൾ, സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് മുൻപായി തന്നെ അദ്ദേഹം ആദ്യത്തെ പ്ലേറ്റ് ഭാര്യയുടെ മുന്നിലേക്ക് എടുത്തു വയ്ക്കുന്നു.

വലിയ വലിയ സമ്മാനങ്ങൾ നൽകി സർപ്രൈസ് ചെയ്യുന്നതിനേക്കാളും അന്നന്നത്തെ കുഞ്ഞുകുഞ്ഞു കരുതലുകളിലാണ് യഥാർത്ഥ സ്നേഹം അല്ലേ? അത് തെളിയിക്കുന്നൊരു മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു റെസ്റ്റോറന്റിൽ വെച്ച് തന്റെ ഭാര്യയ്ക്കായി ആഹാരം പ്ലേറ്റിലാക്കി കൊണ്ടുവരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ആളുകളുടെ മനം കവർന്നത്. @shanaa_8297 എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ഇന്ന് ഞാൻ അവരെ കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. അങ്കിൾ ആ പ്ലേറ്റുകൾ അവർക്കായി എടുത്തു കൊണ്ടുവരുന്നത് ലളിതമെങ്കിലും മനോഹരമായ ഒരു സ്നേഹപ്രകടനമായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, അത് എന്നെ വികാരഭരിതയാക്കി. എന്റെ ഭാവി ജീവിതവും പങ്കാളിയോടൊപ്പം ഇതുപോലെയായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചുപോയി' എന്ന് കുറിച്ചുകൊണ്ടാണ് അവർ വീഡിയോ പങ്കുവെച്ചത്.

വീഡിയോയിൽ, ഭാര്യ ഇരിക്കുന്ന മേശയിലേക്ക് രണ്ടു പ്ലേറ്റുകളിൽ ഭക്ഷണവുമായി ഭർത്താവ് നടന്നു വരുന്നത് കാണാം. മേശയ്ക്കരികിലെത്തുമ്പോൾ, സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് മുൻപായി തന്നെ അദ്ദേഹം ആദ്യത്തെ പ്ലേറ്റ് ഭാര്യയുടെ മുന്നിലേക്ക് എടുത്തു വയ്ക്കുന്നു. തുടർന്ന് ഇരുപരും ഒരുമിച്ചിരുന്ന് ശാന്തമായി ഭക്ഷണം കഴിക്കുന്നു.

 

 

ഈ ദമ്പതികളുടെ മനോഹരമായ ബന്ധത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് കമന്റ് ബോക്സിൽ എത്തുന്നത്. 'എത്ര സുന്ദരമാണ് അങ്കിളിന്റെയും ആന്റിയുടെയും സ്നേഹം' എന്നാണ് ഒരാൾ കുറിച്ചത്. 'ഇതാണ് ശരിക്കും കപ്പിൾ ​ഗോൾസ്' എന്നായിരുന്നു മറ്റ് പലരും പ്രതികരിച്ചത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നതും പലരും കമന്റ് ബോക്സിൽ സൂചിപ്പിച്ചു. എല്ലാക്കാലവും ദമ്പതികൾ ഇങ്ങനെ ആയിരുന്നെങ്കിൽ എന്നാണ് മറ്റ് പലരും കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും, ഈ സ്നേഹവും കരുതലും തുളുമ്പുന്ന വീഡിയോ ആളുകൾ സ്വീകരിച്ചു എന്ന കാര്യത്തിൽ സംശയമില്ല.

PREV
Read more Articles on
click me!

Recommended Stories

നീതി വൈകിയെന്ന് ആരോപണം; പോലീസ് സ്റ്റേഷനിൽ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം, വീഡിയോ വൈറൽ, പിന്നാലെ വിവാദം
'ഓട്ടോ ഓടിക്കുന്നതിനിടെ അയാൾ അശ്ലീല വീഡിയോ കണ്ടു'; ഓട്ടോ ഡ്രൈവറുടെ ദൃശ്യങ്ങൾ പങ്കുവച്ച് യുവതി, വീഡിയോ വൈറൽച്ചു