'ഓട്ടോ ഓടിക്കുന്നതിനിടെ അയാൾ അശ്ലീല വീഡിയോ കണ്ടു'; ഓട്ടോ ഡ്രൈവറുടെ ദൃശ്യങ്ങൾ പങ്കുവച്ച് യുവതി, വീഡിയോ വൈറൽച്ചു

Published : Aug 04, 2026, 10:37 AM IST
Rapido Driver

Synopsis

ദില്ലിയിൽ റാപ്പിഡോ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ഡ്രൈവറിൽ നിന്നും ദുരനുഭവമുണ്ടായി. യാത്രയ്ക്കിടെ ഡ്രൈവർ മൊബൈലിൽ അശ്ലീല വീഡിയോ കണ്ടത് യുവതിയെ ഭയപ്പെടുത്തുകയും സുരക്ഷയെക്കുറിച്ച് ആശങ്കയിലാക്കുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ദില്ലിയിൽ ഓട്ടോ യാത്രയ്ക്കിടെ ഡ്രൈവർ അശ്ലീല വഡിയോ കണ്ടെന്ന് ആരോപിച്ച് യുവതി പങ്കുവച്ച വീഡിയോ വൈറലായി. റാപ്പി‍ഡോ ആപ്പിന്‍റെ ഓട്ടോ സേവനം ഉപയോഗിച്ച് സഫ്ദർഗഞ്ചിൽ നിന്നും മോഡൽ ടൗണിലേക്കുള്ള യാത്രയ്ക്കിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും യുവതി പറയുന്നു. യാത്രയ്ക്കിടെ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവർ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. യാത്രക്കാരി ഇരിക്കുമ്പോൾ തന്നെയുള്ള ഡ്രൈവറുടെ അത്തരമൊരു പെരുമാറ്റം തന്നെ ഭയപ്പെടുത്തുകയും യാത്രയ്ക്കിടെ തന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയിലായെന്നും യുവതി സമൂഹ മാധ്യമത്തിൽ കുറിച്ചു. പിന്നാലെ പോസ്റ്റ് വൈറലായി.

രാത്രി, അശ്ലീല വീഡിയോ കണ്ട് ഓട്ടോ ഓടിക്കുന്ന ഡ്രൈവർ

രാത്രി സമയത്ത് ദില്ലിയിലെ സഫ്ദർജംഗിൽ നിന്ന് മോഡൽ ടൗണിലേക്കുള്ള യാത്രയ്ക്കിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. ഒരു ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ, സമീപത്ത് നിർത്തിയ ഒരു ബൈക്കിൽ ഉണ്ടായിരുന്ന യുവതിയാണ് ഡ്രൈവർ ഫോണിൽ അശ്ലീല വീഡിയോ കാണുകയാണ് എന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ ഡ്രൈവർ ഫോൺ മറച്ചുവെക്കാൻ ശ്രമിച്ചു. തനിക്ക് തീർത്തും അപരിചിതമായ സ്ഥലം, എത്തേണ്ട സ്ഥലത്ത് നിന്നും 30 മിനിറ്റ് ദൂരെയാണ് ഉള്ളത്. ഭയം തന്നെ ഏറെ ബാധിച്ചിരുന്നെന്നും യുവതി പറയുന്നു.

 

 

ചോദ്യം ചെയ്തപ്പോൾ ക്ഷമാപണം

ഇതിനിടെ റാപ്പിഡോയെ ബന്ധപ്പെടാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ഒരു സഹായവും ലഭിച്ചില്ല. ഒടുവിൽ യാത്ര അവസാനിക്കുന്നത് വരെ ഭയത്തോടെ ഓട്ടോയിൽ ഇരിക്കേണ്ടിവന്നു. അടിയന്തര സാഹചര്യം നേരിടേണ്ടിവരുമ്പോഴും യാത്രക്കാർക്ക് ലഭിക്കേണ്ട സുരക്ഷയും പിന്തുണയും എവിടെയെന്നായിരുന്നു ചിന്ത. യാത്ര അവസാനിച്ചതിന് പിന്നാലെ യുവതി ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുവരുടുയെ സംഭാഷണവും യുവതി റെക്കോർഡ് ചെയ്തു. സംഭാഷണത്തിനിടെ എന്ത് വീഡിയോയാണ് കണ്ടതെന്ന് യുവതി ഡ്രൈവറെ ചോദ്യം ചെയ്യുന്നു. 

ആദ്യം തന്നെ ഡ്രൈവർ ക്ഷമ ചോദിക്കുന്നതും പിന്നാലെ അല്പ വസ്ത്രം ധരിച്ച വിദേശ സ്ത്രീകളുടെ വീഡിയോ ആണെന്നും യുവാവ് പറയുന്നു. ഈ സമയം അശ്ലീല വീഡിയോ അല്ലേയെന്ന് യുവതി ചോദിക്കുമ്പോൾ യുവാവ് നിശബ്ദനാകുന്നതും വീഡിയോയിൽ കാണാം. പിന്നീട് എന്ത് സംഭവിച്ചെന്ന് യുവതി കുറിപ്പിൽ പറയുന്നില്ലെങ്കിലും വീഡിയോ വൈറലായ ശേഷമാണ് റാപ്പിഡോയിൽ നിന്നും തന്നെ ബന്ധപ്പെട്ടതെന്നും യുവാവിനെതിരെ നടപടിയെടുത്തെന്ന് അറിയിച്ചതായും യുവതി കൂട്ടിച്ചേർക്കുന്നു. ഒപ്പം ബൈക്കിലെത്തി തനിക്ക് മുന്നറിയിപ്പ് നൽകിയ അജ്ഞാതയായ സ്ത്രീയ്ക്ക് അവ‍ർ നന്ദി പറഞ്ഞു.

വേണം, കാര്യക്ഷമമായ സുരക്ഷാ സംവിധാനം

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ഡ്രൈവർക്കും പരാതി ലഭിച്ചിട്ടും പ്രതികരിക്കാതിരുന്ന റാപ്പിഡോയ്ക്കുമെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്ഫോമുകൾ കൂടുതൽ കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. ചിലർ തങ്ങൾക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മറുകുറിപ്പ് എഴുതി. യാത്രയ്ക്കിടെ ലഭിക്കേണ്ട അടിയന്തര സഹായ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും നിരവധി പേർ എഴുതി.

PREV
Read more Articles on
click me!

Recommended Stories

ബാലിയിൽ ആദ്യ കൂടിക്കാഴ്ച, ജർമ്മനിയിൽ വച്ച് പ്രണയം; ഇന്ത്യൻ യൂട്യൂബറുടെ ട്രാവൽ വ്ളോഗ് വൈറൽ
'ആവാം അല്പം കരുണ'; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന പെരുമ്പാമ്പിന് മുകളിലൂടെ കാർ കയറ്റി ഇറക്കി ഡ്രൈവർ, രൂക്ഷവിമർശനം, വീഡിയോ