Viral video: നടന്നടുക്കുന്ന ആന, കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മസിംഹത്തിന്റെ പ്രയത്നം

Published : Jul 16, 2023, 07:48 AM IST
Viral video: നടന്നടുക്കുന്ന ആന, കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മസിംഹത്തിന്റെ പ്രയത്നം

Synopsis

വീഡിയോയിൽ ഒരു അമ്മ സിംഹത്തേയും അതിന്റെ മൂന്ന് കുഞ്ഞുങ്ങളെയുമാണ് കാണുന്നത്. അമ്മ സിംഹത്തിന് എന്തോ ഒരു അപകടവും പറ്റിയിട്ടുണ്ട്. അമ്മസിംഹവും കുഞ്ഞുങ്ങളും ഒരിടത്തിരിക്കുമ്പോഴാണ് ആന അങ്ങോട്ട് നടന്നടുക്കുന്നത്.

കാട്ടിലെ വിസ്മയങ്ങൾ അവസാനമില്ലാത്തതാണ്. അത് മറ്റൊരു ലോകം തന്നെയാണ്. കൗതുകത്തോടെയാണ് പലപ്പോഴും നാം അവിടെ നടക്കുന്ന കാര്യങ്ങൾ വീക്ഷിക്കാറ്. ഈ സോഷ്യൽ മീഡിയാ കാലത്ത് അത്തരത്തിലുള്ള അനവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അത് കാണാൻ താല്പര്യമില്ലാത്തവർ വളരെ ചുരുക്കമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ച ഈ വീഡിയോയും.

ഒരു അമ്മ സിംഹവും അതിന്റെ കുഞ്ഞുങ്ങളും അവർക്ക് നേരെ നടന്നടുക്കുന്ന ഒരു ആനയുമാണ് വീഡിയോയിൽ. നമുക്കറിയാം കാട്ടിലെ രാജാവും രാജ്ഞിയും ഒക്കെ ആണെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഏതൊരമ്മയും തങ്ങൾക്ക് പറ്റും പോലെ പരിശ്രമിക്കും. അവരുടെ മുൻഗണനകളിൽ ഒന്നു തന്നെയാണ് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒരാപത്തും വരാതെ സംരക്ഷിക്കുക എന്നുള്ളത്. അത് തന്നെയാണ് ഇവിടെയും നടക്കുന്നത്.

ഹെലിപാഡിൽ യുവാവിന്റെ 'ഡെയർഡെവിൾ സെൽഫി സ്റ്റണ്ട്'; രൂക്ഷ വിമർശനവുമായി നെറ്റിസൺസ്

വീഡിയോയിൽ ഒരു അമ്മ സിംഹത്തേയും അതിന്റെ മൂന്ന് കുഞ്ഞുങ്ങളെയുമാണ് കാണുന്നത്. അമ്മ സിംഹത്തിന് എന്തോ ഒരു അപകടവും പറ്റിയിട്ടുണ്ട്. അമ്മസിംഹവും കുഞ്ഞുങ്ങളും ഒരിടത്തിരിക്കുമ്പോഴാണ് ആന അങ്ങോട്ട് നടന്നടുക്കുന്നത്. ഇതോടെ അമ്മ സിംഹം ആകെ ഭയന്നു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവിടെ നിന്നും എങ്ങനെ എങ്കിലും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണ് അമ്മ സിംഹം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി അമ്മസിംഹം കുഞ്ഞുങ്ങളുമായി അവിടെ നിന്നും പോവുകയാണ്. ഒരു കുഞ്ഞിനെ അമ്മ കടിച്ചു പിടിച്ചിട്ടുണ്ട്. മറ്റ് രണ്ട് കുഞ്ഞുങ്ങൾ ഓടി രക്ഷപ്പെടുന്നതും കാണാം.

ഏതായാലും ആന സിംഹക്കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടില്ല എന്നാണ് വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. Maasai Sightings ആണ് വീഡിയോ യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്