'കുഞ്ഞനൊരു കുറുമ്പന്‍ തന്നെ, ദേ നന്നായിട്ടൊന്ന് മസ്സാജ് ചെയ്തേ'; എന്തൊരു ക്യൂട്ട് എന്ന് സോഷ്യൽ മീഡിയ, ആനക്കുട്ടി വൈറൽ

Published : Jun 08, 2026, 03:24 PM IST
elephant enjoying foot massage

Synopsis

ആനക്കുട്ടിയുടെ വീഡിയോ കാണാന്‍ ഇഷ്ടമുള്ളവരാണോ? എന്നാല്‍, ഈ വീഡിയോ നിങ്ങള്‍ക്കുള്ളതാണ്. കാലിന് മസ്സാജ് ചെയ്ത് കൊടുക്കുന്നത് ആസ്വദിച്ച് നില്‍ക്കുന്നൊരു കുറമ്പന്‍. വൈറലായി തമിഴ് നാട്ടിലെ ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോ. 

ആനകളുടെ വീഡിയോയ്ക്ക് എക്കാലവും സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുണ്ട്. അതിന് കാരണം വേറൊന്നുമല്ല, ആനകളോടുള്ള ആളുകളുടെ പ്രിയം തന്നെ. വലിപ്പത്തിൽ മുൻപനാണെങ്കിലും ആനക്കുട്ടികൾ ക്യൂട്ട്നെസ്സിന്റെ കാര്യത്തിൽ കുഞ്ഞുകുട്ടികളെ പോലും തോല്പിക്കുന്നവരാണ്. അതിനാൽ, ആനക്കുട്ടികളുടെ വീഡിയോയ്ക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകവൃന്ദമുണ്ട്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തമിഴ് നാടിലെ ഒരു ക്ഷേത്രത്തിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

@lifewshroots എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു ആനക്കുട്ടിയേയും അടുത്തായി ഒരാളെയും കാണാം. ഇയാൾ വളരെ മൃദുവായി ആനക്കുട്ടിയുടെ കാലിൽ മസ്സാജ് ചെയ്ത് കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 'ഒരു കുഞ്ഞ്. വളരെ വളരെ വലിയൊരു കുഞ്ഞ്. കാൽ മസാജ് ചെയ്ത് നൽകാനായി വിനീതമായി അഭ്യർത്ഥിക്കുകയാണ്' എന്നാണ് വീഡിയോയിൽ കുറിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള അരുൾമിഗു ആദി കുംഭേശ്വരർ ക്ഷേത്രമാണ് സ്ഥലം. വീഡിയോയിൽ, മംഗലം എന്ന് പേരുള്ള ആനക്കുട്ടിയെയാണ് കാണുന്നത്.

 

 

ആനക്കുട്ടിയുടെ കാൽ മസ്സാജ് ചെയ്ത് കൊടുക്കുമ്പോൾ അത് വളരെ ആസ്വദിച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. അതുകൊണ്ടും തീർന്നില്ല, മസ്സാജ് അങ്ങ് പിടിച്ചുപോയതുകൊണ്ടാണ് എന്ന് തോന്നുന്നു. അത് തന്റെ രണ്ടാമത്തെ കാലും കൂടി മസ്സാജിന് നീട്ടിക്കൊടുക്കുന്നത് വീഡിയോയിൽ കാണാം. അതും ആനക്കുട്ടി ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായി മാറിയത് പെട്ടെന്നാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. എന്തൊരു ക്യൂട്ടാണ് ഈ വീഡിയോ എന്നാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. വലിയ ശരീരമാണെങ്കിലും വളരെ കുഞ്ഞുമനസ്സാണ് ആനക്കുട്ടികളുടേത് എന്നായിരുന്നു വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്.

PREV
Read more Articles on
click me!

Recommended Stories

'ഈ രാത്രി എന്ത് മനോഹരം'; ദില്ലിയിലൂടെയുള്ള രാത്രി നടത്തത്തെ കുറിച്ച് മെക്സിക്കൻ യുവതി, വീഡിയോ
'ഞാൻ ഇന്ത്യക്കാരെ ജോലിക്കെടുക്കാറില്ല'; യുഎസിലെ ഇന്ത്യൻ റെസ്റ്റോറന്‍റ് ഉടമ, വീഡിയോ