പുലര്‍ച്ചെ റെയിൽവേ സ്റ്റേഷനിൽ ഒരു കാട്ടാന, പരിഭ്രമിച്ച് യാത്രക്കാര്‍, വൈറലായി രം​ഗങ്ങൾ!

Published : Oct 30, 2023, 12:30 PM IST
പുലര്‍ച്ചെ റെയിൽവേ സ്റ്റേഷനിൽ ഒരു കാട്ടാന, പരിഭ്രമിച്ച് യാത്രക്കാര്‍, വൈറലായി രം​ഗങ്ങൾ!

Synopsis

ജില്ലയിലെ വിവിധ ആദിവാസി ഗ്രാമങ്ങളിലെ താമസക്കാർക്കും കൊമരട മണ്ഡലത്തിന് കീഴിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ആനക്കൂട്ടം ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരിക്കയാണ്. 

റെയിൽവേ സ്റ്റേഷനിൽ‌ അപ്രതീക്ഷിതമായി ഒരു ആനയെ കണ്ടാൽ എങ്ങനെയിരിക്കും? ഉറപ്പായും വിരണ്ടുപോകും. ആന്ധ്രപ്രദേശിൽ കഴിഞ്ഞ ദിവസം പുലർച്ചെ ട്രെയിൻ കാത്തുനിന്ന ആളുകൾക്ക് സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു. ഹരി എന്ന ആനയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാത്രിയിൽ പാർവതിപുരം ന​ഗരത്തിലെത്തിയ ആന അവിടെ നിന്നുമാണ് റെയിൽവേ സ്റ്റേഷനിലേക്കെത്തുന്നത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇത്. 

വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് ഹരി എട്ട് ആനകളടങ്ങിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുകയും ഞായറാഴ്ച പുലർച്ചെ കൊമരട മണ്ഡലത്തിന് കീഴിലുള്ള ആർതം ഗ്രാമത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പ്  അർതമിൽ ബസും, വിക്രമപുരത്ത് റെയിൽവേ ക്രോസ് ഗേറ്റും ആക്രമിച്ച് വാർത്തകളിൽ ഇടം നേടിയ ആനയാണ് ഹരി. എന്നാൽ, ഇത്തവണ എവിടെയും നാശനഷ്ടം വരുത്താതെയാണ് അവൻ സഞ്ചരിച്ചത്. 

ഈ ആനക്കൂട്ടത്തിലെ ഹരിയെ കൂടാതെയുള്ള ഏഴ് ആനകളുടെ കൂട്ടം ഗരുഗുബില്ലി മണ്ഡലത്തിന് കീഴിലുള്ള ദല്ലായിവലസയിലേക്ക് പോയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ജില്ലയിലെ വിവിധ ആദിവാസി ഗ്രാമങ്ങളിലെ താമസക്കാർക്കും കൊമരട മണ്ഡലത്തിന് കീഴിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ആനക്കൂട്ടം ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരിക്കയാണ്. 

 

ഗരുഗുബില്ലി മണ്ഡലത്തിന് കീഴിലുള്ള തോട്ടപ്പള്ളിയിലെ പ്രാന്തപ്രദേശത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനകളുടെ സാന്നിധ്യമുള്ളത്. ശനിയാഴ്ച അവ പാർവതിപുരം ടൗണിലേക്ക് കടക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷമാണ് ഹരിയെ വീണ്ടും പാർവതിപുരം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ കാണുന്നത്. ഇവിടെയുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ആനയുടെ ചിത്രവും വീഡിയോകളും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

എന്നിരുന്നാലും, ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നും ആരെയും ഉപദ്രവിച്ചില്ല എന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. 

വായിക്കാം: വൈൻഷോപ്പിൽ മോഷ്ടിക്കാൻ കയറി, കുടിച്ച് ബോധം കെട്ട് കിടന്നു, കള്ളനെ കയ്യോടെ പൊക്കി പൊലീസ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു