വൈകുന്നേരം 5 മണി, ഒരൊറ്റയാളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ്, കണ്ടുപഠിക്കണം പല കമ്പനികളും

Published : Aug 30, 2026, 07:42 PM IST
viral video

Synopsis

'ജോലി ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്, പക്ഷേ അതൊരു ഭാഗം മാത്രമാണ്! അതൊരു ഭാഗമായി മാത്രമേ കാണാവൂ' എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത്.

ജർമ്മനിയിലെ തന്റെ ഓഫീസിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഈ യുവാവ് സോഷ്യൽ മീഡിയയിൽ‌ ഷെയർ ചെയ്തിരിക്കുന്നത്. എന്നാലും, ഒരു ഓഫീസിലെ ദൃശ്യത്തിൽ എന്താണിത്ര, അല്ലേ? എന്നാൽ, വൈകുന്നേരം 5 മണിക്ക് തൊട്ടുമുമ്പാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. ഇന്ത്യയിലാണെങ്കിൽ കോർപറേറ്റ് ഓഫീസുകളിൽ ആ സമയത്തും പലരും ജോലിയിലായിരിക്കും അല്ലേ? എന്നാൽ, മോഹിത് എന്ന ഇന്ത്യക്കാരനായ യുവാവ് ഷെയർ ചെയ്തിരിക്കുന്ന ഈ ദൃശ്യത്തിൽ കാണുന്നത് ഇന്ത്യയിലെയും ജർമ്മനിയിലെയും തൊഴിൽ സംസ്കാരത്തിലെ വ്യത്യാസമാണ്.

മോഹിത് വീഡിയോ പകർത്തുന്നത് വൈകുന്നേരം 4.58 -നാണ് എന്ന് ഫോണിൽ കാണിച്ചു തരുന്നുണ്ട്. അതിനുശേഷം ഓഫീസിനുള്ളിലൂടെ ക്യാമറ ചലിക്കുന്നു. ജീവനക്കാരാരും ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഡെസ്‌കുകളും കസേരകളുമാണ് അതിൽ കാണാനാവുക. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊണ്ട്, 'ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള വർക്ക് കൾച്ചർ വ്യത്യാസം കാണണോ? എങ്കിൽ ഇതൊന്ന് നോക്കൂ' എന്നാണ് മോഹിത് വീഡിയോയിൽ പറയുന്നത്. ജോലി സമയം അവസാനിച്ചുകഴിഞ്ഞാൽ ജീവനക്കാർ അവിടെ അധികനേരം നിൽക്കാതെ കൃത്യസമയത്ത് തന്നെ മടങ്ങുന്നു എന്നാണ് ഈ ചെറിയ വീഡിയോ സൂചിപ്പിക്കുന്നത്.

വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ജോലിയെ എങ്ങനെ കാണണം എന്നതിനെക്കുറിച്ചും മോഹിത് വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. 'ജോലി ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ്, പക്ഷേ അതൊരു ഭാഗം മാത്രമാണ്! അതൊരു ഭാഗമായി മാത്രമേ കാണാവൂ' എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത്. ഇന്ത്യയിൽ ദീർഘനേരം ജോലി ചെയ്യുക, ജോലി സമയത്തിന് ശേഷവും ഓഫീസുമായി ബന്ധപ്പെടുക എന്നതൊക്കെ തികച്ചും സാധാരണമായ കാര്യങ്ങളായിട്ടാണ് പലരും കാണുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലെ പല ഓഫീസുകളിലും ജോലിയും സ്വകാര്യജീവിതവും തമ്മിൽ കൃത്യമായ അതിർവരമ്പുകൾ സൂക്ഷിക്കാൻ ജീവനക്കാർ ശ്രദ്ധിക്കാറുണ്ട്. ഈ വ്യത്യാസമാണ് മോഹിത് തന്റെ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ വർക്ക് ലൈഫ് ബാലൻസിനെ പുകഴ്ത്തിയാണ് കമന്റുകൾ ഏറെയും.

PREV
Read more Articles on
click me!

Recommended Stories

നല്ലൊരു മാനേജരാണെങ്കിൽ ഓഫീസ് മാത്രമല്ല ജീവിതവും മാറും; വീഡിയോയുമായി യുവതി
വാടകയേക്കാൾ പണം വേണം ചിലവിന്, മാസങ്ങൾ കഴിഞ്ഞാലും സാധനം വാങ്ങിത്തീരില്ല; അനുഭവം പങ്കുവച്ച് യുവതി