'വൈകുന്നേരങ്ങൾ കുടുംബത്തിനും ആരോഗ്യത്തിനും വേണ്ടി'; യുകെയിലെ ജീവിതം വെളിപ്പെടുത്തി ഇന്ത്യൻ യുവതി, വീഡിയോ

Published : Aug 18, 2026, 09:41 AM IST
life in UK

Synopsis

യുകെയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയായ അനുഷ്ക വ്യാസ്, ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കുന്നു എന്ന് വീഡിയോയിലൂടെ പങ്കുവെച്ചു. യുകെയിലെ മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥയെ ഇന്ത്യയിലെ നഗരജീവിതവുമായി താരതമ്യം ചെയ്യുകയാണ് അവർ. പണത്തേക്കാൾ ജീവിതനിലവാരത്തിന് പ്രാധാന്യം നൽകുന്നതാണ് ഈ മാറ്റത്തിന് കാരണമെന്ന് അവർ പറയുന്നു.

യുകെയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധനേടി. എല്ലാ ദിവസവും ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങൾ എങ്ങനെയാണ് കുടുംബത്തിനും ആരോഗ്യത്തിനുമായി മാറ്റിവയ്ക്കാൻ കഴിയുന്നതെന്ന് അനുഷ്ക വ്യാസ് തന്‍റെ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നു. യുകെയിലെ ദൈനംദിന ജീവിതരീതിയും ഇന്ത്യയിലെ നഗരജീവിതവും തമ്മിലുള്ള വ്യത്യാസവും അവർ തന്‍റെ വീഡിയോയിൽ വിശദീകരിക്കുന്നു.

യുകെയിലെ ജോലി - ജീവിത സന്തുലിതാവസ്ഥ

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ തന്‍റെ വീടിന് സമീപത്തെ യുകെയിലെ ഒരു പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് അനുഷ്ക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇത് വാരാന്ത്യമോ പൊതു അവധിദിനമോ അല്ലെന്ന് പ്രത്യേകം വ്യക്തമാക്കിയ അവർ, ആ സമയത്തും പാർക്ക് ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞു. ജോലി കഴിഞ്ഞെത്തിയവർ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും തടാകക്കരയിൽ പിക്നിക് നടത്തുന്നതും ആരോഗ്യത്തിനും ഫിറ്റ്നസിനുമായി സമയം കണ്ടെത്തുന്നതുമെല്ലാം അവിടെ പതിവാണെന്നും അവർ വീഡിയോയിൽ വിശദീകരിച്ചു. ഇന്ത്യയിലെ പല ജോലിക്കാരുടെയും ജീവിതവുമായി ഇതിനെ താരതമ്യം ചെയ്ത അനുഷ്ക, ഒമ്പത് മുതൽ അഞ്ച് വരെയുള്ള ജോലി കഴിഞ്ഞാലും ഇന്ത്യയിൽ ഒരു ജോലി ദിവസം അവസാനിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ഇന്ത്യയിൽ ദിവസം മുഴുവൻ ജോലി!

ദീർഘമായ യാത്ര, ഗതാഗതക്കുരുക്ക്, ഓഫീസ് സമയം കഴിഞ്ഞുള്ള അധിക ജോലികൾ, അപ്രതീക്ഷിതമായ ജോലിസംബന്ധമായ കാര്യങ്ങൾ എന്നിവ കാരണം വീട്ടിലെത്തുമ്പോഴേക്കും ദിവസത്തിന്‍റെ ഭൂരിഭാഗവും കഴിഞ്ഞിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം ദൈനംദിന തിരക്കുകൾ കാരണം പലർക്കും വാരാന്ത്യത്തിനായി കാത്തിരിക്കേണ്ടിവരുന്നു. എന്നാൽ, ആഴ്ച മുഴുവൻ അനുഭവിക്കുന്ന ക്ഷീണം കാരണം വാരാന്ത്യത്തിലും ശരിയായ വിശ്രമം, കുടുംബത്തോടൊപ്പമുള്ള നല്ല സമയങ്ങൾ, വ്യായാമം, ആരോഗ്യ പരിപാലനം എന്നിവയ്ക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിയാറില്ലെന്നും അനുഷ്ക ചൂണ്ടിക്കാട്ടി. പണവും ജോലിയും മാത്രമല്ല, ജീവിതനിലവാരവും പ്രധാനമാണെന്ന ചർച്ചയ്ക്കാണ് തന്‍റെ യുകെ അനുഭവം വഴിവെക്കുന്നതെന്ന് അനുഷ്ക പറയുന്നു. ജോലി കഴിഞ്ഞുള്ള സമയം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനും കുടുംബത്തിനും ആരോഗ്യത്തിനും പ്രാധാന്യം നൽകാനും കഴിയുന്ന ജീവിതശൈലിയാണ് വിദേശത്തേക്ക് മാറാൻ ചില ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'എഐ എന്‍റെ കുഞ്ഞ്, പേര് ലൂമെൻ'; അവകാശവാദവുമായി യുവതി, ആശങ്കയോടെ നെറ്റിസെൺസ്
റാപ്പിഡോ ബൈക്ക് ടാക്സി അപകടം; ഒറ്റരൂപാ പോലും ചികിത്സയ്ക്ക് കിട്ടിയില്ലെന്ന് യുവതി