'ഇന്നെന്റെ ഹാപ്പി ബർത് ഡേയാ'; നായയുടെ ജന്മദിനം ആഘോഷമാക്കി വീട്ടുകാർ

Published : Sep 06, 2026, 08:28 AM IST
viral video

Synopsis

ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ 'ഹാപ്പി ബർത്ഡേ' പാടുന്നത് കേട്ട് അൽപ്പം ആശയക്കുഴപ്പത്തോടെയും കൗതുകത്തോടെയും അവൾ നോക്കുന്നുണ്ട്. ഒടുവിൽ തനിക്കുവേണ്ടിയാണ് ഈ ആഘോഷമെന്ന് ആധിരയ്ക്ക് മനസ്സിലായി എന്ന് തോന്നുന്നു.

വീട്ടിൽ അരുമയായി പോറ്റുന്ന വളർത്തുമൃ​ഗങ്ങളെ പലപ്പോഴും വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ് നാം കാണുന്നത്. അവയോടുള്ള മനുഷ്യരുടെ സ്നേഹം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ട ജർമ്മൻ ഷെപ്പേർഡ് നായയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ലളിതമായ രീതിയിൽ വീട്ടിൽ വെച്ച് നടത്തിയ ഈ പിറന്നാൾ ആഘോഷം നിരവധി പേരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

അലങ്കാരങ്ങളും പ്രത്യേക കേക്കും സമ്മാനങ്ങളും ഒക്കെയായിട്ടാണ് നായയുടെ പിറന്നാൾ കുടുംബം ആഘോഷിച്ചിരിക്കുന്നത്. Aadhira Shepard എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ തൊപ്പിയണിഞ്ഞ് അണിഞ്ഞൊരുങ്ങിയിരിക്കുന്ന ആധിര എന്ന ജർമ്മൻ ഷെപ്പേർഡ് നായ, പിറന്നാൾ കേക്കിനും പലഹാരങ്ങൾക്കും മുന്നിൽ കൗതുകത്തോടെ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നിൽ അവളുടെ പേരെഴുതിയ മനോഹരമായ ബാനറും കാണാം. ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ 'ഹാപ്പി ബർത്ഡേ' പാടുന്നത് കേട്ട് അൽപ്പം ആശയക്കുഴപ്പത്തോടെയും കൗതുകത്തോടെയും അവൾ നോക്കുന്നുണ്ട്. ഒടുവിൽ തനിക്കുവേണ്ടിയാണ് ഈ ആഘോഷമെന്ന് ആധിരയ്ക്ക് മനസ്സിലായി എന്ന് തോന്നുന്നു. പിന്നാലെ അവൾ ഭക്ഷണത്തിനടുത്തേക്ക് നീങ്ങുന്നതും കാണാം.

ആധിരയുടെ നിഷ്കളങ്കമായ മുഖഭാവമാണ് വീഡിയോയുടെ പ്രധാന ആകർഷണം. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ആ നിഷ്കളങ്കമായ മുഖം കണ്ടോ, അവൾ കൂടുതൽ ട്രീറ്റുകൾ അർഹിക്കുന്നുണ്ട്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇതൊക്കെ എനിക്കുള്ളതാണോ എന്ന ഭാവമാണ് അവളുടെ മുഖത്ത്! ജന്മദിനാശംസകൾ ആധിര' എന്ന് മറ്റൊരാൾ കമന്റ് നൽകി.

PREV
Read more Articles on
click me!

Recommended Stories

വാക്കർ ഉപയോഗിച്ച് റെയിൽവേ ട്രാക്ക് മുറിച്ച് കടന്ന് ഭിന്നശേഷിക്കാരൻ; തൊട്ടുപിന്നാലെ ട്രെയിൻ, അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ
മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനശ്രമം: കൗമാരക്കാരനെ കടിച്ചോടിച്ച് തെരുവ് നായ്ക്കൾ; പിന്നാലെ അറസ്റ്റ്