വീട്ടിലെത്തിയ അച്ഛനെ പാട്ടും നൃത്തവുമായി വരവേറ്റ് പെൺ മക്കൾ; ഹൃദയം തൊടുന്ന വീഡിയോയെന്ന് നെറ്റിസെൺസ്

Published : Aug 03, 2026, 11:39 AM IST
Father and daughters

Synopsis

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനെ നൃത്തം ചെയ്ത് വരവേൽക്കുന്ന രണ്ട് പെൺമക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 'ആപ് കെ ആ ജാനേ സെ' എന്ന ഗാനത്തിന് മക്കൾക്കൊപ്പം അച്ഛനും ചുവടുവെച്ചപ്പോൾ, ആ സ്നേഹനിമിഷം ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു.

ജോലി കഴിഞ്ഞ് ജീവിതം ആസ്വദിക്കാൻ സമയം കിട്ടുന്നില്ലെന്നാണ് മിക്കവരുടെയും പരാതി. എന്നാൽ ജോലിക്കിടെയിലും തങ്ങളുടെ ചെറിയ സന്തോഷം കണ്ടെത്തുന്നവരും നമ്മുക്കിടെയിലുണ്ട്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയ അച്ഛൻ മക്കളെ കാണാനായി മുകളിലെ മുറിയിലേക്ക് വരുമ്പോൾ ആവേശത്തോടെ സ്വീകരിച്ച് അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്യുന്ന രണ്ട് പെൺമക്കളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

നൃത്തം ചെയ്ത് അച്ഛനും പെൺമക്കളും

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, അച്ഛൻ പടികൾ കയറി വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്‍റെ വരവും കാത്ത് രണ്ട് പെൺമക്കളും കാത്തി നിൽക്കുന്നത് കാണാം. പശ്ചാത്തലത്തിൽ പഴയ ബോളിവുഡ് ഗാനമായ 'ആപ് കെ ആ ജാനേ സെ' എന്ന പാട്ട് കേൾക്കുമ്പോൾ മക്കൾ രണ്ട് പേരും ആ ഗാനത്തിനൊപ്പം പാടുകയും നൃത്ത ചുവടുകൾ വയ്ക്കുകയും ചെയ്യുന്നു. ഇത് കണ്ട് അച്ഛനും അവരുടെ സന്തോഷത്തിൽ പങ്കുചേരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകടനമല്ലാതിരുന്നിട്ടും കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധവും സ്നേഹവും ആ നിമിഷത്തെ കൂടുതൽ മനോഹരമാക്കി. വീഡിയോയുടെ അവസാനം അച്ഛൻ മക്കളെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നതും കാണാം.

വീഡിയോ കാണാം

'അച്ഛനെ ഓർത്തു...'

"നിങ്ങളുടെ വരവ് എന്‍റെ മനസ്സിന് സന്തോഷം നൽകുന്നു... അച്ഛാ.' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വളരെ സാധാരണമായ ഒരു കുടുംബസംഗമമായിരുന്നിട്ടും വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ വികാരഭരിതമായ കുറിപ്പുകളുമായി എത്തി. സ്വന്തം അച്ഛനെ ഓർമിപ്പിച്ചുവെന്ന് ചിലർ എഴുതിയപ്പോൾ, ഇത്തരത്തിലുള്ള നിമിഷങ്ങൾ വീണ്ടും അനുഭവിക്കാനായിരുന്നെങ്കിൽ എന്ന ആഗ്രഹവും മറ്റുചിലർ പങ്കുവെച്ചു. "എന്‍റെ ലോകം എന്‍റെ അച്ഛനാണ്", "ഇത് കണ്ടപ്പോൾ അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു", "മാതാപിതാക്കളുടെ സ്നേഹം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്" എന്നിങ്ങനെയാണ് കുറിപ്പുകൾ. മറ്റ് ചിലർ തങ്ങളും അച്ഛനുമൊത്ത് ഇത്തരത്തിൽ നൃത്തം ചെയ്ത പഴയ ഓർമ്മകൾ പങ്കുവെച്ചു. കുടുംബബന്ധങ്ങളുടെ വില വീണ്ടും ഓർമ്മിപ്പിക്കുന്ന വീഡിയോയാണിതെന്നായിരുന്നു ചിലരുടെ കുറിപ്പ്.

PREV
Read more Articles on
click me!

Recommended Stories

കോളേജ് ഫീസ് കണ്ടെത്താൻ രാത്രി പെട്രോൾ പമ്പിൽ ജോലി; വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് നെറ്റിസെൺസ്, വീഡിയോ
'തുടക്കം ഗംഭീരം, പക്ഷേ ഹോസ്റ്റൽ...'; ഐഐടി ഹൈദരാബാദിലെ ആദ്യ ജാപ്പനീസ് വിദ്യാർഥിനിയുടെ അനുഭവം വൈറൽ