'വാടാ വന്ന് തല്ലെടാ, തല്ലി നോക്കെടാ'; രാത്രി നടുറോഡിൽ യുവതിയുടെ വെല്ലുവിളി, സിസിടിവി ദൃശ്യങ്ങൾ

Published : Mar 17, 2024, 10:54 AM ISTUpdated : Mar 17, 2024, 10:56 AM IST
'വാടാ വന്ന് തല്ലെടാ, തല്ലി നോക്കെടാ'; രാത്രി നടുറോഡിൽ യുവതിയുടെ വെല്ലുവിളി, സിസിടിവി ദൃശ്യങ്ങൾ

Synopsis

'തന്നോട് ഏറ്റുമുട്ടാൻ ആർക്കാണ് ധൈര്യമുള്ളത്' എന്നാണ് യുവതി ചോദിക്കുന്നത്. എന്നാൽ, ഈ വെല്ലുവിളി അവിടം കൊണ്ടൊന്നും തീരുന്നില്ല. 'വാ, തന്നോട് പോരിന് വാ' എന്നും യുവതി പറയുന്നുണ്ട്.

വളരെ വിചിത്രമെന്ന് തോന്നുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. രാത്രിനേരത്ത് റോഡിൽ നിന്നും തന്നോട് വഴക്കിടാൻ ആളുകളെ വെല്ലുവിളിക്കുന്ന ഒരു യുവതിയാണ് വീഡിയോയിൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 

ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് യുവതി നിൽക്കുന്നത്. 'തന്നോട് ഏറ്റുമുട്ടാൻ ആർക്കാണ് ധൈര്യമുള്ളത്' എന്നാണ് യുവതി ചോദിക്കുന്നത്. എന്നാൽ, ഈ വെല്ലുവിളി അവിടം കൊണ്ടൊന്നും തീരുന്നില്ല. 'വാ, തന്നോട് പോരിന് വാ' എന്നും യുവതി പറയുന്നുണ്ട്. അതേസമയം ഒരു പുരുഷൻ അവളോട്, 'എന്താണ് സംഭവിച്ചത്? നിന്നോട് ആരാണ് വഴക്കിടാൻ വരുന്നത്' എന്നും ചോദിക്കുന്നത് കേൾക്കാം. എന്നാൽ, യുവതി അയാളെ അവ​ഗണിക്കുകയും വീടിന്റെ അകത്തേക്ക് കയറിപ്പോവുകയും ചെയ്യുകയാണ്. 

വീഡിയോയുടെ അവസാനം ചിരിക്കുന്നതും കേൾക്കാം. ഒന്നുകിൽ വീഡിയോയിൽ‌ കാണുന്ന യുവതി മദ്യപിച്ചിരിക്കാം. അല്ലെങ്കിൽ അവൾ ഏതെങ്കിലും പ്രാങ്കിന്റെ ഭാ​ഗമായിരിക്കുന്നതായിരിക്കാം എന്നാണ് കരുതുന്നത്. എവിടെ നിന്നാണ്, എപ്പോഴാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്ന കാര്യത്തിലും വ്യക്തതയില്ല. Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുമല്ലോ? ഈ വീഡിയോയും നിരവധിപ്പേരാണ് കണ്ടത്. 

ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഒരാൾ പറഞ്ഞിരിക്കുന്നത്, 'ഇത് വഴക്കിനേക്കാൾ തമാശ തോന്നിപ്പിക്കുന്നതാണ്' എന്നാണ്. 'ശരിക്കും ഇതൊരു പോരിന് വിളി തന്നെ' എന്നാണ് അതേസമയം മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ, മറ്റൊരാൾ പറഞ്ഞിരിക്കുന്നത്, 'ഇതൊക്കെ ഫേമസ് ആവാൻ വേണ്ടി കാട്ടിക്കൂട്ടുന്നതാണ്' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'അവരെ തിരയുകയാണോ? ഇപ്പോൾ വിമാനം കാണുമ്പോൾ അവൻ കൈവീശിക്കാണിക്കുന്നു'; അതിമനോഹരം ഈ വീഡിയോ
ബൈക്കിൽ കളിചിരിയുമായി സഹോദരങ്ങൾ; ഒരേസമയം പ്രശംസിച്ചും രൂക്ഷമായി വിമർശിച്ചും നെറ്റിസൺസ്