ഇങ്ങനെയും പക്വതയില്ലാത്ത മാതാപിതാക്കളുണ്ടോ? കുഞ്ഞിന്റെ പിറന്നാളാഘോഷത്തിൽ സംഭവിച്ചത്, വീഡിയോ വൈറൽ

Published : Jun 16, 2024, 09:33 AM IST
ഇങ്ങനെയും പക്വതയില്ലാത്ത മാതാപിതാക്കളുണ്ടോ? കുഞ്ഞിന്റെ പിറന്നാളാഘോഷത്തിൽ സംഭവിച്ചത്, വീഡിയോ വൈറൽ

Synopsis

ഷോ ഓഫ് കാണിക്കുന്ന, അപകടകരമായ, പക്വതയില്ലാത്ത മാതാപിതാക്കൾ എന്നാണ് വീഡിയോ ഷെയർ ചെയ്ത യൂസർ കുട്ടിയുടെ മാതാപിതാക്കളെ വിശേഷിപ്പിച്ചിരിക്കുന്നത്.

ആഘോഷങ്ങൾ നല്ലതാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മുഹൂർത്തങ്ങൾ ഏറ്റവും മനോഹരമായും ആനന്ദകരമായും ആഘോഷിക്കാൻ നമ്മളെല്ലാവരും ശ്രമിക്കാറുമുണ്ട്. എന്നാൽ, അതിരുകടന്ന ആഘോഷങ്ങൾ കാരണം അപകടങ്ങളുണ്ടാകുന്ന സന്ദർഭങ്ങളും ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഇന്നാണെങ്കിൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ലൈക്കും കമന്റും ഷെയറും വാങ്ങാൻ വേണ്ടി ഏതറ്റം വരേയും പോകാൻ തയ്യാറാവുന്നവരും ഉണ്ട്. എന്തായാലും, ഏത് ആഘോഷമായാലും അവരവരുടെ സുരക്ഷ മുഖ്യമാണ്. അത് തെളിയിക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 

Diksha എന്ന യൂസറാണ് ഈ വീഡിയോ എക്സ് (ട്വിറ്റർ) -ൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു കുഞ്ഞിൻ‌റെ പിറന്നാളാഘോഷം നടക്കുകയാണ്. അദ്യത്തെ പിറന്നാളാണ് എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസിലാവുന്നത്. വലിയ ആഘോഷമായിട്ടാണ് ഇത് നടക്കുന്നത്. എന്നാൽ, കുട്ടിയെ ഇരുത്തിയ തൊട്ടിലിന്റെ അപ്പുറവും ഇപ്പുറവുമായി വലിയ പൂത്തിരികളും മറ്റും കത്തിച്ചു വച്ചിട്ടുണ്ട്. അതിൽ നിന്നും തീ പാളുന്നതും കാണാം. അതോടെ കുട്ടിയുടെ അമ്മയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് മനസിലാവുന്നത്. അവർ പേടിക്കുന്നതും കുട്ടിയുടെ അച്ഛൻ അവരെ ചേർത്ത് പിടിക്കുന്നതും കാണാം. 

മറ്റൊരു സ്ത്രീ ഇതേസമയത്ത് വേ​ഗത്തിൽ വന്ന് കുട്ടിയെ വാരിയെടുക്കുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഷോ ഓഫ് കാണിക്കുന്ന, അപകടകരമായ, പക്വതയില്ലാത്ത മാതാപിതാക്കൾ എന്നാണ് വീഡിയോ ഷെയർ ചെയ്ത യൂസർ കുട്ടിയുടെ മാതാപിതാക്കളെ വിശേഷിപ്പിച്ചിരിക്കുന്നത്. അത് ശരി വയ്ക്കുകയാണ് മിക്കവരും കമന്റിലൂടെ ചെയ്തത്. ഇത്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യങ്ങൾ എന്തിനാണ് മനുഷ്യരുണ്ടാക്കി വയ്ക്കുന്നത് എന്നും പലരും ചോദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

മദ്യപരുടെ ആനന്ദം; ചത്ത് ഒഴുകി നടക്കുന്ന തിമിംഗലത്തിന് മുകളിൽ കയറി ഫോട്ടോഷൂട്ട്, രൂക്ഷമായി പ്രതികരിച്ച് നെറ്റിസെൻസ്, വീഡിയോ
ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ