കാലാവസ്ഥ മോശം, വിമാനം വൈകി, ജീവനക്കാരെ ചോദ്യം ചെയ്ത് യുവതി

Published : Sep 14, 2026, 05:54 PM IST
viral video

Synopsis

മോശം കാലാവസ്ഥയാണെങ്കിൽ എന്താ? നമുക്ക് ലാൻഡ് ചെയ്യാം, വെറുതെ ചാവുമെന്നല്ലേ ഉള്ളൂ, അല്ലേ? എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഏവിയേഷൻ, ഫിസിക്സ്, കോമൺസെൻസ് ഇവയെ ഒക്കെ വെല്ലുവിളിക്കുന്നതായിരുന്നു യുവതിയുടെ പ്രതികരണമെന്നും മറ്റ് യാത്രക്കാർ വളരെ ശാന്തരായിട്ടാണ് സാഹചര്യം നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു.

വിമാനം വൈകിയതിൽ പ്രതിഷേധിച്ച് കാബിൻ ജീവനക്കാരെ ചോദ്യം ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ഇറക്കാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോഴാണ് യുവതി ജീവനക്കാരോട് തർക്കിച്ചത്. മറ്റ് വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യുമ്പോൾ തങ്ങളുടെ വിമാനത്തിന് മാത്രം എന്തുകൊണ്ട് ലാൻഡ് ചെയ്യാൻ കഴിയില്ല എന്നായിരുന്നു യുവതിയുടെ ചോദ്യം.

ഇൻസ്റ്റാഗ്രാം യൂസറായ @annieirl ആണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 'ഖറാബ് വെതർ ഹെ തോ ക്യാ ഹുവാ? ലെറ്റ്സ് ലാൻഡ്! മർ ഹി തോ സക്തേ ഹെയ്ൻ, ബസ്?' (മോശം കാലാവസ്ഥയാണെങ്കിൽ എന്താ? നമുക്ക് ലാൻഡ് ചെയ്യാം, വെറുതെ ചാവുമെന്നല്ലേ ഉള്ളൂ, അല്ലേ?) എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഏവിയേഷൻ, ഫിസിക്സ്, കോമൺസെൻസ് ഇവയെ ഒക്കെ വെല്ലുവിളിക്കുന്നതായിരുന്നു യുവതിയുടെ പ്രതികരണമെന്നും മറ്റ് യാത്രക്കാർ വളരെ ശാന്തരായിട്ടാണ് സാഹചര്യം നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ, വീഡിയോയ്ക്ക് താഴെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ഉയരുന്നത്. 'പൈലറ്റിന് ലാൻഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്നോട് പറയൂ, ഞാൻ ഇറക്കിക്കോളാം' എന്ന് ഒരാൾ പരിഹസിച്ചപ്പോൾ, 'അവർ ഒരു പൈലറ്റ് അല്ലാത്തത് ഭാഗ്യം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'അവർക്ക് ഒരു പാരച്യൂട്ട് നൽകി ഇഷ്ടമുള്ള സ്ഥലത്ത് ചാടാൻ അനുവദിക്കൂ' എന്നും ചിലർ പ്രതികരിച്ചു. വിമാനത്തിലെ സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പൈലറ്റാണെന്നും കാബിൻ ജീവനക്കാരെ ചോദ്യം ചെയ്യുന്നവർ സ്വന്തം നിലവാരം മനസ്സിലാക്കണമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഫ്ളൈറ്റ് എവിടെ നിന്നും എങ്ങോട്ടുള്ളതാണ് എന്നോ മറ്റ് വിവരങ്ങളോ വീഡിയോയിൽ വ്യക്തമല്ല.

PREV
Read more Articles on
click me!

Recommended Stories

കോളേജ് ജീവിതമല്ല, കാശുണ്ടാക്കി സ്വാതന്ത്ര്യത്തോടെ ജീവിക്കാനാവുന്ന വർക്കിങ് ലൈഫാണ് സൂപ്പർ; വീഡിയോ
യുഎസിൽ വച്ച് ഇന്ത്യൻ യൂട്യൂബറുടെ ഫോൺ മോഷണം പോയി; മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്, വീഡിയോ