വെറും വടയല്ല പറക്കുന്ന വട, ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ

Published : Apr 02, 2025, 08:31 PM IST
വെറും വടയല്ല പറക്കുന്ന വട, ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ

Synopsis

വീഡിയോയിൽ ഓംപ്രകാശ് ജോഷി ഒരു പാത്രത്തിൽ വട എടുത്ത ശേഷം അത് ഉയരത്തിലേക്ക് എറിയുന്നതാണ് കാണുന്നത്. പിന്നീട് അത് കൈകൊണ്ട് പിടിക്കുന്നതും കാണാം.

ഭക്ഷണം ഉണ്ടാക്കുന്നത് ഒരു കലയാണ് എന്ന് പറയാറുണ്ട്. എന്നാൽ, ഇന്ന് സോഷ്യൽ മീഡിയ നോക്കുമ്പോഴാണ് ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും എല്ലാം എത്രമാത്രം വെറൈറ്റിയാണ് എന്നും ഇത് എങ്ങനെയാണ് ആളുകളെ ആകർഷിക്കുന്നത് എന്നും മനസിലാവുക. അത്തരത്തിലുള്ള അനേകം പ്രകടനങ്ങളുടെ വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ ദിവസേനയെന്നോണം കാണുന്നുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

ഇൻഡോറിലെ പ്രശസ്തമായ സറഫ ചൗപ്പാട്ടി അറിയപ്പെടുന്നത് തന്നെ സ്ട്രീറ്റ് ഫുഡ്ഡുകളുടെ പേരിലാണ്. ഇവിടെ ചെല്ലുമ്പോൾ തന്നെ വിവിധ ഭക്ഷണങ്ങളുടെ മണം ആളുകളെ ആകർഷിച്ച് തുടങ്ങും. എന്നാൽ, ഇവിടെ ഒരു സാധാരണ വിഭവത്തെ വ്യത്യസ്തമായ പ്രകടനം കൊണ്ട് ഫേമസാക്കി മാറ്റുകയാണ് ഒരു കച്ചവടക്കാരൻ. 

ഇതാണ് ഇൻഡോറിലെ പ്രശസ്തമായ 'പറക്കുന്ന ദഹി വട', അഥവാ 'ഫ്ലയിം​ഗ് ദഹി വട'. കഴിഞ്ഞ 15 വർഷമായി ഇത് ഇവിടെ എത്തുന്ന ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓംപ്രകാശ് ജോഷി എന്നയാളാണ് ഈ പറക്കുന്ന ദഹി വടയ്ക്ക് പിന്നിലുള്ളത്. 

ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയിൽ ഓംപ്രകാശ് ജോഷി ഒരു പാത്രത്തിൽ വട എടുത്ത ശേഷം അത് ഉയരത്തിലേക്ക് എറിയുന്നതാണ് കാണുന്നത്. പിന്നീട് അത് കൈകൊണ്ട് പിടിക്കുന്നതും കാണാം. തീർന്നില്ല, അതിലേക്ക് കറിയോ മറ്റോ ഒഴിച്ച ശേഷം വീണ്ടും പാത്രം എറിയുന്നതും പിടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. 

എന്തായാലും, ഈ പറക്കുന്ന വട കഴിക്കാൻ നിരവധിപ്പേർ ഇവിടെ എത്താറുണ്ടത്രെ. അനേകങ്ങളാണ് ഇപ്പോൾ dilsefoodie എന്ന യൂസർ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു