എന്റമ്മോ, നീന്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കുക്കുമ്പർ സാലഡ് തയ്യാറാക്കി യുവാവ്, അമ്പരന്ന് നെറ്റിസൺസ്

Published : Aug 16, 2024, 08:56 PM IST
എന്റമ്മോ, നീന്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കുക്കുമ്പർ സാലഡ് തയ്യാറാക്കി യുവാവ്, അമ്പരന്ന് നെറ്റിസൺസ്

Synopsis

വീഡിയോ തുടങ്ങുമ്പോൾ തന്നെ വെള്ളത്തിൽ ബാലൻസ് ചെയ്യുന്ന വ്ലോ​ഗറെയാണ് കാണുന്നത്. ഇയാളുടെ ഒരു കയ്യിൽ കുക്കുമ്പറും മറുകയ്യിൽ ഒരു പാത്രവും ഉണ്ട്. 

ഓരോ ദിവസവും വ്യത്യസ്തമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ തന്നെയും എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന വീഡിയോകളാണ് മിക്കവാറും ഫുഡ് വ്ലോ​ഗർമാർ പങ്കുവയ്ക്കുന്ന വീഡിയോകൾ. വിവിധങ്ങളായ ഭക്ഷണങ്ങളെ കുറിച്ചും പാചകരീതിയെ കുറിച്ചും ഭക്ഷണശാലകളെ കുറിച്ചും ഒക്കെ അറിയാനുള്ള ആളുകളുടെ താല്പര്യം തന്നെയാണ് അതിന് പിന്നിൽ. 

എന്നാൽ, അടുത്തിടെ ഒരു ഫുഡ് വ്ലോ​ഗർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ഒരേ സമയം വിമർശനവും അഭിനന്ദനവും ഏറ്റുവാങ്ങി. logansfewd എന്ന ഫുഡ് വ്ലോ​ഗറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നീന്തിക്കൊണ്ടിരിക്കെ കുക്കുമ്പർ സാലഡുണ്ടാക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ വെള്ളത്തിൽ ബാലൻസ് ചെയ്യുന്ന വ്ലോ​ഗറെയാണ് കാണുന്നത്. ഇയാളുടെ ഒരു കയ്യിൽ കുക്കുമ്പറും മറുകയ്യിൽ ഒരു പാത്രവും ഉണ്ട്. 

പിന്നീട് കാണുന്നത് ഇയാൾ സാലഡ് തയ്യാറാക്കുന്നതാണ്. അതിനായി കുക്കുമ്പർ മുറിക്കുന്നതും അത് മിക്സ് ചെയ്യുന്നതും ഒക്കെ കാണാം. എല്ലാത്തിനും ഒടുവിൽ അയാൾ അത് കഴിക്കുന്നതും വീഡിയോയിൽ കാണാം. കാണുന്നവർ ശരിക്കും അമ്പരന്നു പോകും. എങ്ങനെയാണ് ഈ യുവാവ് വെള്ളത്തിൽ ബാലൻസ് ചെയ്തുകൊണ്ട് ഇത് ചെയ്യുന്നത് എന്നായിരിക്കും നമ്മുടെ സംശയം. 

എന്തായാലും, യുവാവിന്റെ വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചെയ്തത് നിരാശാജനകമായ കാര്യമാണെങ്കിലും കഴിവ് അം​ഗീകരിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞവരുണ്ട്. അതുപോലെ, വീഡിയോ എന്തൊക്കെ തന്നെയായാലും കൊള്ളാം എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. 

PREV
Read more Articles on
click me!

Recommended Stories

മഴയുടെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ. വീടുകളിൽ വെള്ളം കയറി, സിസിടിവിയിൽ കണ്ടത് ഭൂമി പിളർന്ന് വെള്ളം ഒഴുകുന്നത്; അമ്പരപ്പിക്കുന്ന വീഡിയോ
'ശുദ്ധ ഭ്രാന്ത്. പകർച്ചവ്യാധി'; തന്‍റെ റോങ് സൈഡ് ഡ്രൈവിംഗ് പുകഴ്ത്തുന്ന ഥാർ ഉടമ, വീഡിയോ വൈറൽ