എല്ലാവരും പറയുന്നതുപോലെ മോശമല്ല ഇന്ത്യ, കേരളത്തിലെത്തിയ യുവാവിന് കാലിന് പരിക്ക്, സഹായിക്കാൻ അപരിചിതർ

Published : May 02, 2026, 10:58 AM IST
viral video

Synopsis

കേരളത്തിൽ യാത്രയ്ക്കിടെ കാലിന് പരിക്കേറ്റ വിദേശ സഞ്ചാരിയായ യുവാവിനെ സഹായിക്കാനോടിയെത്തി അപരിചിതരായ നാട്ടുകാര്‍. ഓൺലൈനിൽ കാണുന്നതുപോലെയല്ല ഇന്ത്യയെന്നും, ഒരു സ്ഥലം സന്ദർശിക്കുന്നതിന് മുൻപ് അതിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുതെന്നും യുവാവ്.

ഇന്ത്യയെ കുറിച്ച് ഓൺലൈനിൽ നെ​ഗറ്റീവായിട്ടുള്ള പല കാര്യങ്ങളും പലപ്പോഴും പ്രചരിക്കാറുണ്ട്. എന്നാൽ, വിദേശികളായ സഞ്ചാരികൾ തന്നെ ഇങ്ങോട്ടുള്ള യാത്രയിൽ പലപ്പോഴും അത് തിരുത്തി പറയാറുമുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കണ്ടന്റ് ക്രിയേറ്ററായ ജാക്ക് ഹീറ്റണാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കേരളത്തിലെ യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ വീഡിയോ. അതിൽ പറയുന്നത്, യാത്രയ്ക്കിടയിൽ തന്റെ കാലിന് പരിക്കുപറ്റിയപ്പോൾ അപരിചിതനായ ഒരാൾ എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചാണ്, അതും തിരികെ ഒന്നും പ്രതീക്ഷിക്കാതെ. അയാൾ ജാക്കിനെ പരിചരിക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം മറ്റുള്ളവർ യുവാവിനെ സഹായിക്കുന്നതും കാണാം. ഓൺലൈനിൻ കാണുന്നത് മാത്രം വിശ്വസിക്കരുത്, അതിന് മുമ്പ് ആ സ്ഥലം സന്ദർശിക്കണം എന്നാണ് യുവാവ് പറയുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത് ഇങ്ങനെയാണ്;

തട്ടിപ്പുകളും മാലിന്യങ്ങളും സൗഹൃദമില്ലാത്ത മനുഷ്യരും നിറഞ്ഞതാണ് ഇന്ത്യ എന്നല്ലേ നമ്മൾ കരുതാറുള്ളത്? അല്ലെങ്കിൽ, ഒരിക്കൽ പോലും ഇന്ത്യ സന്ദർശിക്കാത്ത ഒരാൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത് ഇങ്ങനെയൊക്കെയാവാം... എന്നെ തെറ്റിദ്ധരിക്കരുത്, ഇത്തരം ചില കാഴ്ചകൾ ചിലയിടത്തെങ്കിലും സത്യമായിരിക്കാം. ഇന്ത്യ പൂർണ്ണമായും കുറ്റങ്ങളൊന്നും ഇല്ലാത്തതാണ് എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷേ ഓൺലൈനിൽ കാണുന്നത് പോലെ അത്ര മോശമല്ല ഇവിടം.

എന്റെ അനുഭവത്തിൽ 99% മനുഷ്യരും ക്യൂരിയോസിറ്റി ഉള്ളവരും ദയയുള്ളവരുമാണ്. എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ തയ്യാറുള്ളവർ, ഒപ്പം മികച്ച ഭക്ഷണവും മനോഹരമായ കാഴ്ചകളും. ഏതൊരു കാര്യത്തെ കുറിച്ചും ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അത് നേരിട്ട് കണ്ടറിയണം എന്നെനിക്ക് തോന്നുന്നു. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യ. ഇന്ത്യയിലെ മനോഹരമായ ഒട്ടേറെ വിശേഷങ്ങൾ ഞാൻ ഇനിയും പങ്കുവെക്കുന്നതായിരിക്കും, അതിനാൽ കൂടെക്കൂടുക!

 

 

ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. കേരളത്തെ പുകഴ്ത്തിക്കൊണ്ടാണ് അനേകം പേർ കമന്റുകൾ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കനത്ത മഴയിൽ ഇരുവരും നനഞ്ഞു; ഓട്ടോ ഡ്രൈവർക്ക് ടീ ഷർട്ട് സമ്മാനിച്ച് യുവതി, വീഡിയോ വൈറൽ
'അണ്ണാൻ പോലും കലിപ്പിൽ'; 20 പേരെ കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം രാജസ്ഥാൻ സർവകലാശാലയിൽ, വീഡിയോ