മുതലയും അനക്കോണ്ടയും തമ്മിലൊരു ജീവൻമരണ പോരാട്ടം, വൈറലായി വീഡിയോ

Published : Jul 17, 2022, 09:19 AM ISTUpdated : Jul 17, 2022, 09:20 AM IST
മുതലയും അനക്കോണ്ടയും തമ്മിലൊരു ജീവൻമരണ പോരാട്ടം, വൈറലായി വീഡിയോ

Synopsis

കുയാബ നദിയുടെ തീരത്ത് നിന്നും പകർത്തിയിരിക്കുന്ന ഈ രം​ഗത്തിൽ മുതലയും അനക്കോണ്ടയും തമ്മിലുള്ള ജീവൻ മരണ പോരാട്ടമാണ് കാണിക്കുന്നത്. ഏകദേശം 40 മിനിറ്റോളം അത് നീണ്ടുനിന്നു എന്നാണ് സള്ളിവൻ പറയുന്നത്.

അനക്കോണ്ടകൾ എത്ര ഭീമാകാരവും ഭയാനകവുമായ ജീവിയാണ് എന്ന് നമുക്ക് അറിയാം. ചില അനക്കോണ്ടകൾ 30 അടി വരെ നീളത്തിൽ വളരുമെന്ന് പറയാറുണ്ട്. ബോവ കുടുംബത്തിലെ അം​ഗമാണ് ഇവ. 550 പൗണ്ട് വരെ അവയ്ക്ക് ഭാരമുണ്ടാവാം. അതായത് 11 സ്കൂൾകുട്ടികൾക്ക് തുല്യമാണിത്. അതിനാൽ തന്നെ അവ വേട്ടയാടാൻ ഇറങ്ങിക്കഴിഞ്ഞാൽ, അങ്ങനെ ഒരു രം​ഗം നമ്മെ പേടിപ്പിക്കും എന്നതിന് യാതൊരു സംശയവും വേണ്ട. 

അതുപോലൊരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ഒരു ഭീമൻ മഞ്ഞ അനക്കോണ്ട ഒരു മുതലയെ വരിഞ്ഞു മുറുക്കുന്നതാണ് വീഡിയോയിൽ. ബ്രസീലിൽ നിന്നുമാണ് ഈ രം​ഗം പകർത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അമേരിക്കയിലെ ഇന്ത്യാനയിൽ നിന്നുള്ള കിം സള്ളിവനാണ് ഈ രം​ഗം ക്യാമറയിൽ പകർത്തിയത്. എന്നാൽ, ഇപ്പോൾ ഈ വീഡിയോ ഇന്റർനെറ്റിൽ വൈറലാവുകയാണ്. 

 

കുയാബ നദിയുടെ തീരത്ത് നിന്നും പകർത്തിയിരിക്കുന്ന ഈ രം​ഗത്തിൽ മുതലയും അനക്കോണ്ടയും തമ്മിലുള്ള ജീവൻ മരണ പോരാട്ടമാണ് കാണിക്കുന്നത്. ഏകദേശം 40 മിനിറ്റോളം അത് നീണ്ടുനിന്നു എന്നാണ് സള്ളിവൻ പറയുന്നത്. മുതല ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നതും അനക്കോണ്ട അതിനെ കൂടുതൽ കൂടുതൽ അമർത്തി ശ്വാസം മുട്ടിക്കുന്നതും വീഡിയോയിൽ കാണാം. 

ഈ പോരാട്ടം മുഴുവൻ നേരിൽ കണ്ട ഫോട്ടോഗ്രാഫർ നേരത്തെ സോഷ്യൽ മീഡിയയിൽ എഴുതിയത്, മുതല രക്ഷപ്പെടാനുള്ള ശ്രമത്തിൽ നേരെ വെള്ളത്തിനടിയിലേക്ക് പോയി എന്നാണ്. അതേ സമയം അനക്കോണ്ടയ്ക്ക് അത് ബുദ്ധിമുട്ടായി. കുറച്ച് സമയത്തിന് ശേഷം മുതല പുറത്തേക്ക് വന്നു. എന്നാൽ, അപ്പോഴും അനക്കോണ്ട അതിനുമേലുള്ള പിടി വിട്ടിരുന്നില്ല. വീണ്ടും മുതല വെള്ളത്തിനടിയിലേക്ക് തന്നെ വന്ന് സ്വതന്ത്രമായി എന്നും അനക്കോണ്ട തിരികെ പോയി എന്നും സള്ളിവൻ പറഞ്ഞു. 

Africa Wildlife1 ആണ് ഇപ്പോൾ ഈ വീഡിയോ ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായി എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്
അമ്മ ഏഴാമതും ഗർഭിണിയായാണെന്ന് അറിഞ്ഞ മൂത്ത മക്കളുടെ പ്രതികരണം, വീഡിയോ വൈറൽ